പി.സി ജോര്‍ജ് നിലയ്ക്കലിലേക്ക്

Update: 2018-10-17 05:38 GMT


നിലയ്ക്കല്‍ : സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ, വിശ്വാസ സംരക്ഷണത്തിനായി നിലയ്ക്കലില്‍ നാമജപയജ്ഞം നടത്തുന്ന ഭക്തര്‍ക്ക്് പിന്തുണയുമായി പി.സി ജോര്‍ജ് എം എല്‍ എ നിലയ്ക്കലിലേക്ക്.
വിശ്വാസികള്‍ക്കു നേരെയുള്ള പോലീസ് ഭീകരത അവസാനിപ്പിക്കണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടു.
നിലയ്ക്കലില്‍ അയ്യപ്പഭജനം നടത്തുന്ന പന്തല്‍ പോലീസിനെ ഉപയോഗിച്ച് പൊളിച്ച് നീക്കിയത് ഒരു ജനകീയ സര്‍ക്കാരിന് ഭൂഷണമല്ല. സര്‍ക്കാര്‍ ഇതിന് മാപ്പ് പറയണം.
കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് സന്നിധാനത്തും പമ്പയിലും നിലയ്ക്കലടക്കമുള്ള സ്ഥലങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ശബരിമല ആചാര സംരക്ഷണ സമിതിയുടെ പ്രതിഷേധം നിലയ്ക്കലില്‍ തുടരുകയാണ്. പ്രാര്‍ത്ഥനാ സമരവുമായി തന്ത്രികുടുംബവും രംഗത്തുണ്ട്. കോണ്‍ഗ്രസും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Similar News