ലക്‌നൗ : ജയില്‍ മോചിതനായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ദേശീയ നേതാക്കള്‍ അടക്കമുള്ള പോപുലര്‍ ഫ്രണ്ട് പ്രതിനിധി സംഘം സന്ദര്‍ശിച്ചു.
പോപുലര്‍ ഫ്രണ്ട് നോര്‍ത്ത് സോണ്‍ പ്രസിഡന്റും ദേശീയ എക്‌സിക്യൂട്ടീവ് മെംബറുമായ എ എസ് ഇസ്മായീല്‍, സോണല്‍ സെക്രട്ടറി അനീസ് അന്‍സാരി, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാന മുഹമ്മദ് ഷദബ് , സംസ്ഥാന നേതാക്കള്‍ എന്നിവരുള്‍പ്പടെയുള്ള സംഘം ഉത്തര്‍ പ്രദേശിലെ ചട്മല്‍പൂരിലെ വീട്ടിലെത്തിയാണ് ആസാദിനെ കണ്ടത്്. ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും ദളിത് അവകാശങ്ങള്‍ക്കു വേണ്ടിയുമുള്ള ആസാദിന്റെ പോരാട്ടങ്ങളെ നേതാക്കള്‍ അഭിനന്ദിച്ചു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ദേശീയ സുരക്ഷാ ചുമത്തി മാസങ്ങളോളം തടവിലിട്ട ആസാദ് ഈയാഴ്ചയാണ് ജയില്‍മോചിതനായത്്.
ഭീം ആര്‍മിയിലെ സഹോദരീ സഹോദരന്‍മാര്‍ അനുഭവിച്ച പീഡനങ്ങള്‍ സമീപഭാവിയില്‍ വര്‍ഗീയ-ജാതീയ ശക്തികളെ പരാജയപ്പെടുത്തി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളിലേക്ക് അധികാരം എത്തിക്കുന്നതില്‍ പങ്കു വഹിക്കുമെന്ന്്് എ എസ് ഇസ്മായീല്‍ അഭിപ്രായപ്പെട്ടു.
തടവിലായിരിക്കേ തനിക്കു വേണ്ടി പോപുലര്‍ഫ്രണ്ട് നടത്തിയ ക്യാംപെയിനുകള്‍ക്ക് ആസാദ് നേതാക്കളോട്്് നന്ദി പ്രകാശിപ്പിച്ചു.