അന്വേഷണ റിപോര്‍ട്ട് നാളെ സമര്‍പ്പിക്കും; പി കെ ശശിക്കെതിരേ നടപടി ഉറപ്പായി

Update: 2018-10-11 07:49 GMT


തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എപി കെ ശശിക്കെതിരായ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സെക്രട്ടറിയേറ്റ് യോഗത്തില്‍ സമര്‍പ്പിക്കും. ശശിക്കെതിരെ നടപടിയുണ്ടാവുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ഗൂഢാലോചനയുണ്ടെന്ന പി കെ ശശിയുടെ പരാതിയിലും നടപടി ഉണ്ടായേക്കും.

മന്ത്രി എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനാണ് നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാകും. പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പരാതിയിലാണ് പാര്‍ട്ടി അന്വേഷണം നടന്നത്.

ആഗസത് 14നാണ് പെണ്‍കുട്ടി പി കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുന്നത്. ഡിവൈഎഫ്‌ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.

ശശിക്കെതിരെയുള്ള പരാതി പൊലിസിന് നല്‍കാതെ പാര്‍ട്ടിക്കുള്ളില്‍ തന്നെ അന്വേഷിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ തള്ളിക്കൊണ്ട് പികെ ശശി രംഗത്ത് വരികയായിരുന്നു.

Similar News