കല്‍പ്പറ്റ: ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് നടത്തുന്ന ദേശീയ ആരോഗ്യ കാംപയിന് കല്‍പ്പറ്റയില്‍ പ്രൗഢോജ്ജ്വല തുടക്കം. ഇന്നലെ വൈകീട്ട് നാലിന് ഗൂഡലായി ജങ്ഷനില്‍ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം കൂട്ടയോട്ടം ഫല്‍ഗ് ഓഫ് ചെയ്തു. കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് സമാപിച്ച കൂട്ടയോട്ടത്തി ല്‍ നിരവധിപേര്‍ പങ്കെടുത്തു. ആരോഗ്യസന്ദേശമുയര്‍ത്തി പൊതുസമ്മേളനവേദിക്കു പുറത്ത് യോഗാ പ്രദര്‍ശനവുമുണ്ടായിരുന്നു. സലാം ഗുരുക്കളുടെയും സംഘത്തിന്റെയും ആയോധനകലാ പ്രദര്‍ശനവും നടന്നു.
പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖല അനുദിനം അധപ്പതിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുജനാരോഗ്യരംഗത്തുനിന്ന് സര്‍ക്കാരുകള്‍ പിന്‍മാറുകയാണ്. ആരോഗ്യമേഖലയില്‍ കൊടിയ ചൂഷണം നടക്കുന്നു. ആശുപത്രിക ള്‍ വര്‍ധിക്കുന്നത് രാജ്യത്തിന്റെ വികസനമല്ല, രോഗാതുരതയാണു സൂചിപ്പിക്കുന്നത്. ഓരോരുത്തര്‍ക്കും സ്വന്തം ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള കടമയും ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്. ഇതു കൃത്യമായും ഭംഗിയായും നിര്‍വഹിക്കേണ്ടതുണ്ടെന്ന ബോധവല്‍ക്കരണം കൂടിയാണ് പോപുലര്‍ ഫ്രണ്ട് ആരോഗ്യ കാംപയിനിന്റെ ഭാഗമായി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനസമിതി അംഗം കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മനശ്ശാസ്ത്ര വിദഗ്ധന്‍ ഡോ. സി എച്ച് അഷ്‌റഫ് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസെടുത്തു. കല്‍പ്പറ്റ ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ് സെക്രട്ടറി ഗഫൂര്‍ താനേരി, വ്യാപാരി വ്യവസായി ഏകോപനസമിതി കല്‍പ്പറ്റ യൂനിറ്റ് പ്രസിഡന്റ് ഇ ഹൈദ്രു, പോപുലര്‍ ഫ്രണ്ട് സംസ്ഥാനസമിതി അംഗങ്ങളായ ടി കെ അബ്ദുസ്സമദ്, യഹ്‌യ തങ്ങള്‍, സി എ റഊഫ്, ജില്ലാ പ്രസിഡന്റ് പി ടി സിദ്ദീഖ്, സെക്രട്ടറി എസ് മുനീര്‍, മാനന്തവാടി ഡിവിഷന്‍ പ്രസിഡന്റ് കെ സി ജാഫര്‍, തരുവണ ഡിവിഷന്‍ പ്രസിഡന്റ് പി നാസര്‍, കല്‍പ്പറ്റ ഡിവിഷന്‍ പ്രസിഡന്റ് ഇ ടി സാദിഖ് സംബന്ധിച്ചു.
31 വരെ നടക്കുന്ന കാംപയിനില്‍ കായികമേളകള്‍, യോഗാ ക്ലാസുകള്‍, ആരോഗ്യ ബോധവല്‍ക്കരണം, ലഹരിവിരുദ്ധ ബോധവല്‍ക്കരണം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. വ്യായാമശീലം പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ ജീവിതശൈലീ രോഗങ്ങള്‍ തടയാനുള്ള ബോധവല്‍ക്കരണമാണ് കാംപയിന്‍ ലക്ഷ്യമിടുന്നത്.