യുഎഇ-ഇന്ത്യ വ്യാപാര ബന്ധം ശക്തമാക്കും

യുഎഇ ഉപ പ്രധാനമന്ത്രിയും രാഷ്ട്രപതി കാര്യമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ജി 7, ജി 20 ഉച്ചകോടിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക പ്രതിനിധിയും മുന്‍ റെയില്‍വേ മന്ത്രിയുമായിരുന്ന സുരേഷ് പ്രഭാകര്‍ പ്രഭുവിനെ സ്വീകരിച്ചു.

Update: 2020-09-10 19:01 GMT

അബുദബി: യുഎഇ ഉപ പ്രധാനമന്ത്രിയും രാഷ്ട്രപതി കാര്യമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ജി 7, ജി 20 ഉച്ചകോടിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക പ്രതിനിധിയും മുന്‍ റെയില്‍വേ മന്ത്രിയുമായിരുന്ന സുരേഷ് പ്രഭാകര്‍ പ്രഭുവിനെ സ്വീകരിച്ചു.

അബുദാബിയിലെ ഖസ്ര്‍ അല്‍ വത്താനില്‍ നടന്ന യോഗത്തില്‍ ഷെയ്ഖ് മന്‍സൂര്‍ പ്രഭുവുമായി ചര്‍ച്ച ചെയ്തത് യുഎഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ വികസിപ്പിക്കുന്നതിനും എല്ലാ മേഖലകളിലും സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും രണ്ട് സൗഹൃദ രാജ്യങ്ങള്‍ക്കും അവിടെയുള്ള ആളുകള്‍ക്കും പ്രയോജനകരമായ രീതിയില്‍ ബന്ധം മെച്ചെപ്പെടുത്തുന്നത് സംബന്ധിച്ചാണ്. നിക്ഷേപങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും വികസിപ്പിക്കുന്നതിലും കൊറോണ വൈറസ് പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളെ നേരിടാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഏകീകരിക്കുന്നതിലും ആഗോള സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിനും സൗദി അറേബ്യയില്‍ നവംബര്‍ 20 മുതല്‍ 21 വരെ നടക്കുന്ന ജി 20 ഉച്ചകോടിയുടെ പങ്ക് ഇരുപക്ഷവും ചര്‍ച്ച ചെയ്തു. 

Tags:    

Similar News