അല്‍ ഹിദായ മദ്‌റസ ഫെസ്റ്റ് സംഘടിപ്പിച്ചു

വിദ്യാര്‍ത്ഥികളുടെ പ്രസംഗം, ഖുര്‍ആന്‍ പാരായണം, ഗാനം, കവിത, സ്‌കിറ്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഗമത്തിന് മാറ്റ് കൂട്ടി.

Update: 2020-02-13 07:30 GMT

കുവൈത്ത്: അബ്ബാസിയ അല്‍ ഹിദായ മദ്‌റസ വിദ്യാര്‍ഥി-രക്ഷിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ പ്രസംഗം, ഖുര്‍ആന്‍ പാരായണം, ഗാനം, കവിത, സ്‌കിറ്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഗമത്തിന് മാറ്റ് കൂട്ടി. കലാപരിപാടികള്‍ അവതരിപ്പിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനവും വാര്‍ഷിക പരീക്ഷയില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സുബൈര്‍ ചങ്ങരംകുളം, എഞ്ചിനീയര്‍ റഹീം ഉമര്‍ കാരന്തൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

അല്‍ ഹിദായ മദ്‌റസ രക്ഷാധികാരി അബ്ദുസമദ് നന്തിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമത്തിന് പ്രിന്‍സിപ്പാള്‍ വഹീദ് മൗലവി സ്വാഗതം പറഞ്ഞു. ഗഫൂര്‍ താമരശ്ശേരി, ഷംനാദ് മൗലവി തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. സംഗമത്തിന് പിടിഎ അംഗം സാജന്‍ നന്ദി പറഞ്ഞു.




Tags:    

Similar News