ബിനാമി ബിസിനസ് ഇലക്‌ട്രോണിക് ശൃംഖല വഴി കണ്ടെത്താന്‍ ശ്രമിക്കും

ബിനാമി ബിസിനസ് നടത്തുന്നുവെന്ന് സംശയിക്കുന്നവുടെ ഇന്റര്‍നെറ്റ് മുഖേനയുള്ള ഇടപാടുകളും ബന്ധങ്ങളും പരിശോധിക്കാന്‍ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് കഴിയും.

Update: 2020-08-23 09:37 GMT

ദമ്മാം: രാജ്യത്ത് നടക്കുന്ന ബിനാമി ബിസിനസ് ഇടപാടുകള്‍ ഇലക്‌ട്രോണിക് ശൃംഖല വഴിയും മറ്റും കണ്ടെത്താന്‍ ശ്രമിക്കുമെന്ന് ബിനാമി ബിസിനസ് വിരുദ്ധ അതോറിറ്റി വ്യക്തമാക്കി.

ബിനാമി ബിസിനസ് നടത്തുന്നുവെന്ന് സംശയിക്കുന്നവുടെ ഇന്റര്‍നെറ്റ് മുഖേനയുള്ള ഇടപാടുകളും ബന്ധങ്ങളും പരിശോധിക്കാന്‍ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് കഴിയും. ഇതിന്നായി സംശിയിക്കുന്നവരുടെ സ്ഥാപനങ്ങളും, ഗോഡൗണുകളും വാഹനങ്ങളും മറ്റു പരിശോധിക്കാന്‍ അവകാശമുണ്ടായിരിക്കും. കംപ്യൂട്ടറുകളും വേണമെങ്കില്‍ സ്ഥാപനങ്ങളില്‍ സ്ഥാപിച്ച ക്യാമറകളും മറ്റും പരിശോധിക്കും.

നിയമ ലംഘനം കണ്ടെത്താന്‍ പോലിസിന്റെ സഹായവും തേടും. ബിനാമി ബിസിനസ് നടത്തുന്നതിനു കൂട്ടു നില്‍ക്കുകയോ, അല്ലങ്കില്‍ അവ നടക്കുന്നുവെന്ന് അറയികയോ ചെയ്യുന്നവരെയും ചോദ്യം ചെയ്യുകയോ അവരുടെ സഹായം തേടുകയോ ചെയ്താല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരര്‍ക്ക് അധികാരമുണ്ടായിരിക്കും .ബിനാമി ബിസിനസിനെതിരെ സൗദി മന്ത്രിസഭ പുതിയ നിയമം പാസാക്കിയിരുന്നു. 50 ലക്ഷം റിയാല്‍ വരെ പിഴയും 5 വര്‍ഷം വരെ തടവും നല്‍കുന്നതാണ് പുതിയ നിയമം. 

Tags:    

Similar News