പ്രോഗ്രസീവ് പ്രഫഷണല്‍ ഫോറം ബജറ്റ് ചര്‍ച്ച സംഘടിപ്പിക്കുന്നു
ഫെബ്രുവരി 14നു വൈകിട്ട് 5.30നു ദമ്മാം റോസ് റെസ്‌റ്റോറന്റില്‍ നടക്കുന്ന പരിപാടിയില്‍ കിഴക്കന്‍ പ്രവിശ്യയിലുള്ള വിവിധ കമ്പനികളിലെ സാമ്പത്തിക വിദഗ്ദരും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരും പങ്കെടുക്കും.
ദമ്മാം: ദമ്മാമിലെ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന പ്രഫഷണലുകളുടെ കൂട്ടായ്മയായ പ്രോഗ്രസ്സിവ് പ്രഫഷണല്‍ ഫോറം കേന്ദ്ര, സംസ്ഥാന ബജറ്റുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 14നു വൈകിട്ട് 5.30നു ദമ്മാം റോസ് റെസ്‌റ്റോറന്റില്‍ നടക്കുന്ന പരിപാടിയില്‍ കിഴക്കന്‍ പ്രവിശ്യയിലുള്ള വിവിധ കമ്പനികളിലെ സാമ്പത്തിക വിദഗ്ദരും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുമായ അബ്ദുല്‍കബീര്‍ (ഈസ്റ്റ് & യങ് ), അലി സൈനുദ്ദീന്‍ (കെപിഎംജി), ആബിദ് ഖാന്‍ (എബിടി ഗ്രൂപ്പ്) എന്നിവര്‍ പാനലിസ്റ്റുകളാവും.
പ്രവിശ്യയിലെ വിവിധ സംഘടനാ പ്രതിനിധികളും പൊതുപ്രവര്‍ത്തകരും പങ്കെടുക്കുന്ന സംവാദത്തില്‍ പങ്കെടുക്കാന്‍ തല്‍പര്യമുള്ളവര്‍ 0556342328, 0507101866 നംബരുകളില്‍ ബന്ദപ്പെടണമെന്ന് ഭാരവാഹികളായ ഡോ: സന്തോഷ് വര്‍ഗീസ് (ചെയര്‍മാന്‍), ആല്‍ബിന്‍ ജോസഫ് (കണ്‍വീനര്‍) എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.