ജിഎസ്ടി പരിഷ്‌കരിക്കും; സാമ്പത്തിക നില മെച്ചപ്പെടുത്തും; വാഗ്ദാനങ്ങളുമായി കേന്ദ്രബജറ്റ്
ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു തുടങ്ങി. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുമെന്നും ജിഎസ്ടി പരിഷ്‌കരിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തു. ജനങ്ങളുടെ വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ധിപ്പിക്കും. കര്‍ഷകരുടെ വാഗ്ദാനം ഇരട്ടിയാക്കും. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളും ബജറ്റിലുണ്ട്.
ഇത്തവണയും ധനമന്ത്രി 'ബഹി ഖാത' എന്ന പാരമ്പര്യ കടകളില്‍ കാണുന്ന കണക്കെഴുത്ത് പുസ്തകത്തിന്റെ മാതൃകയിലുള്ള ചുവന്ന തുണിയുടെ പൊതിയിലാണ് ബജറ്റ് നിര്‍ദേശങ്ങളടങ്ങിയ രേഖകള്‍ കൊണ്ടുവന്നത്. മുന്‍കാലങ്ങളില്‍ പെട്ടിയായിരുന്നു കൊണ്ടുവരാറുണ്ടായിരുന്നത്.
ബജറ്റ് 2020ലെ പ്രധാന നിര്‍ദേശങ്ങള്‍:
* കര്‍ഷകര്‍ക്ക് വായ്പ നല്‍കാന്‍ 15 ലക്ഷം കോടി വകയിരുത്തും
* 20 ലക്ഷം കര്‍ഷകര്‍ക്ക് സൗരോര്‍ജ പമ്പ് നല്‍കാന്‍ 'പിഎം കുസും'
* നബാര്‍ഡ് റിഫൈനാന്‍സിങ് സൗകര്യം വിപുലീകരിക്കും
* ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും സഹകരണബാങ്കുകള്‍ക്കും പിന്തുണ
* വനിതാ സ്വയംസഹായ സംഘങ്ങളെ ഉള്‍പ്പെടുത്തി ധനലക്ഷ്മി പദ്ധതി
* ജലദൗര്‍ലഭ്യം നേരിടാന്‍ 100 ജില്ലകള്‍ക്ക് പ്രത്യേക പദ്ധതി
* തരിശുഭൂമിയില്‍ സൗരോര്‍ജ്ജ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും
* 2020 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും
* 16 ലക്ഷം പുതിയ നികുതിദായകര്‍
* അടിസ്ഥാന വികസനത്തിന് 5 വര്‍ഷത്തിനകം 100 ലക്ഷം കോടി
* 11,000 കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് കൂടി വൈദ്യുതീകരിക്കും.
* 2024 ഓടെ 100 പുതിയ വിമാനത്താവളങ്ങള്‍
* ദേശീയ ടെക്‌സ്‌റ്റൈല്‍ മിഷന് 1480 കോടി
* വ്യവസായ വാണിജ്യവികസനത്തിന് 27,300 കോടി
* വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി
* 2025നകം പാലുല്‍പ്പാദനം 10.8 കോടി ദശലക്ഷം മെട്രിക് ടണ്ണാക്കും
* ആയുഷ്മാന്‍ പദ്ധതി വ്യാപിപ്പിക്കും
* 112 ജില്ലകളില്‍ കൂടി ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ്
* 2025ഓടെ സമ്പൂര്‍ണ ക്ഷയരോഗ നിര്‍മാര്‍ജനം
* ദേശീയ പോലിസ് സര്‍വകലാശാല സ്ഥാപിക്കും
* വിദ്യാഭ്യാസ മേഖലയില്‍ വിദേശനിക്ഷേപം
* വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി രൂപ
* ദേശീയ ടെക്‌നിക്കല്‍ മിഷന്‍ സ്ഥാപിക്കും.
* അഞ്ച് പുതിയ സ്മാര്‍ട് സിറ്റികള്‍ സ്ഥാപിക്കും
* ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മാണം വര്‍ധിപ്പിക്കും
* മല്‍സ്യ ഉല്‍പ്പാദനം മൂന്നുവര്‍ഷത്തിനകം 2200 ലക്ഷം ടണ്ണാക്കും