പിഎം കിസാന്‍ പദ്ധതി വിഹിതം 27.5 ശതമാനം കേന്ദ്രം വെട്ടിക്കുറച്ചു

75,000 കോടി രൂപ നീക്കിവയ്‌ക്കേണ്ടിടത്ത് ഈ സാമ്പത്തിക വര്‍ഷം പദ്ധതിക്കായി 54,370.15 കോടി രൂപ മാത്രമാണ് വകയിരുത്തിയത്

Update: 2020-02-02 02:38 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍(പിഎം കിസാന്‍) പദ്ധതിക്കു വേണ്ടിയുള്ള തുക ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. 75,000 കോടി രൂപ നീക്കിവയ്‌ക്കേണ്ടിടത്ത് ഈ സാമ്പത്തിക വര്‍ഷം പദ്ധതിക്കായി 54,370.15 കോടി രൂപ മാത്രമാണ് വകയിരുത്തിയതെന്ന് ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. ചില സംസ്ഥാനങ്ങളില്‍ നടപ്പാക്കാനുള്ള തടസ്സങ്ങള്‍ കാരണമാണ് തുക വെട്ടിക്കുറച്ചതെന്നാണ് അധികൃതരുടെ വാദം.

    അര്‍ഹരായ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ മൂന്ന് തുല്യ ഗഡുക്കളായി നല്‍കുന്നതാണ് പ്രധാനമന്ത്രി കിസാന്‍ പദ്ധതി. ഇതുപ്രകാരം ഇതുവരെ 8 കോടിയിലേറെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ 43,000 കോടി രൂപ വിതരണം ചെയ്തതായാണു കണക്ക്. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും മറ്റു പലര്‍ക്കും കര്‍ഷകരുടെ ശരിയായ വിവരങ്ങള്‍ ഇല്ലാത്തതിനാലുമാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതുക്കിയ എസ്റ്റിമേറ്റില്‍ വിഹിതം വെട്ടിക്കുറച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. നേരത്തെ പദ്ധതിയിലെ അര്‍ഹരായ കര്‍ഷകരുടെ എണ്ണം 14.5 കോടിയില്‍ നിന്ന് 14 കോടിയായി കുറച്ചിരുന്നു.




Tags:    

Similar News