അബൂദബി: കൊവിഡ് ബാധിച്ച് ചികില്‍സത്സയിലായിരുന്ന തിരൂര്‍ സ്വദേശി അബുദബിയില്‍ മരണപ്പെട്ടു. തിരൂര്‍ കാരത്തൂര്‍ കൈനിക്കര പരേതനായ ഹൈദ്രു ഹാജിയുടെ മകന്‍ അഷ്‌റഫ്(50) ആണ് മരിച്ചത്. അബൂദബിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന അഷ്‌റഫിനെ കഴിഞ്ഞ ആഴ്ചയാണ് കടുത്ത പനിയെ തുടര്‍ന്ന് മഫ്‌റഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കുടുംബ സമേതം അബൂദബിയിലാണ് താമസം. നാലുമാസം മുമ്പാണ് നാട്ടില്‍ പോയിവന്നത്. അബൂദബിയില്‍ തന്നെ ഖബറടക്കും. ഭാര്യ: സക്കീന. മക്കള്‍: അന്‍സിഫ, ഹസീന, തെസ്‌നി, മുഹമ്മദ് ആഷിഖ്. സഹോദരങ്ങള്‍: ഹമീദ്, സലീം, ഹാജറ, സക്കീന.