സലാലയിൽ 5 ഇന്ത്യക്കാരെ കടലിൽ കാണാതായി

ദുബയിൽ നിന്ന് എത്തിയ ഉത്തരേന്ത്യക്കാരാണ് അപകടത്തിൽപെട്ടത്.

Update: 2022-07-10 17:41 GMT

സലാല: സലാലയിൽ കടലിൽ വീണ്​ മൂന്ന്​ കുട്ടികളടക്കം അഞ്ച്​ ഇന്ത്യക്കാരെ കാണാതായി. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലിൽ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോൾ ഇന്നായിരുന്നു അപകടം.

ദുബയിൽ നിന്ന് എത്തിയ ഉത്തരേന്ത്യക്കാരാണ് അപകടത്തിൽപെട്ടത്. ഉയർന്നു പൊങ്ങിയ തിരമാലയിൽ പെടുകയായിരുന്നു ഇവർ. അപകടത്തിൽപെട്ട മൂന്നുപേരെ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അധികൃതർ രക്ഷപ്പെടുത്തുകയും ചെയ്തു. ഒരു കുടുംബത്തിലെ അംഗങ്ങളാണ്​ അപകടത്തിൽപ്പെട്ടവർ. സിവിൽ ഡിഫൻസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Similar News