ന്യൂസിലന്റ് വെടിവപ്പ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നത്: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം

Update: 2019-03-20 07:45 GMT

ദമ്മാം: ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ജുമുഅ നമസ്‌കാരത്തിനെത്തിയ വിശ്വാസികളെ വംശീയ വിദ്വേഷം കൊണ്ട് വലതുപക്ഷ തീവ്രവാദികള്‍ വെടിവച്ചു കൊന്ന സംഭവം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ടൊയോട്ട ഏരിയ പ്രസിഡന്റ് ഖാലിദ് ബാഖവി. ഫ്രറ്റേണിറ്റി ഫോറം ടൊയോട്ട ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഏകദിന ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്തംബര്‍ 11 ഭീകരാക്രമണത്തെത്തുടര്‍ന്ന് അമേരിക്കയുടെ നേതൃത്വത്തില്‍ പടിഞ്ഞാറന്‍ സാമ്രാജ്യത്വ ശക്തികള്‍ ആസൂത്രിതമായി പടച്ചുവിട്ട ഇസ്‌ലാമോഫോബിയയുടെ തുടര്‍ച്ചയാണ് ന്യൂസിലന്റിലെ മുസ്‌ലിംികള്‍ക്ക് നേരെ നടന്ന വെടിവെപ്പും, വര്‍ധിച്ചുവരുന്ന ഇസ്‌ലാം ഭീതിയും. ഇതിനെതിരേ ആഗോളതലത്തിലുള്ള ഐക്യം അനിവാര്യമാണ്. ന്യൂസിലന്റിലെ കൂട്ടക്കൊലയെ അപലപിക്കുന്നതായും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് പ്രസിഡന്റ് ഹംസക്കോയ പൊന്നാനി പറഞ്ഞു. ന്യൂസിലന്റിലെ ഭരണകൂടം ക്രിസ്ത്യന്‍ തീവ്രവാദിക്കെതിരേ എടുത്ത ധീരമായ നിലപാടും അവിടുത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന കരുതലും പ്രശംസനീയമാണ്. ഇത് ഇന്ത്യന്‍ ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണെന്നും ശില്‍പശാല അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി ഫോറം ടൊയോട്ട ഏരിയ സെക്രട്ടറി യൂനുസ് വട്ടംകുളം, സിദ്ദിഖ് പട്ടാമ്പി, ഷംസു നിലമ്പൂര്‍, അന്‍ഷാദ് പാണാവള്ളി, ഷജീര്‍ മുഹമ്മദ് സംസാരിച്ചു. 

Tags:    

Similar News