ദുബയ് ഡ്രൈവിംഗ് ലൈസന്‍സ്: സ്മാര്‍ട്ട് ട്രാക്കിംഗ് സിസ്റ്റത്തിലേക്ക്
ദുബയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് വേണ്ടി വിപ്ലവാത്മകമായ സ്മാര്‍ട്ട് ട്രാക്കിംഗ് സിസ്റ്റം റോഡ്‌സ് ആന്‍ന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി ഏര്‍പ്പെടുത്തുന്നു. ലോകത്തിലെ ആദ്യ യാന്ത്രിക പ്രായോഗിക റോഡ് പരിശോധനാ നടപടിക്രമമാണിത്. പ്രവര്‍ത്തനക്ഷമതയും റോഡ് സുരക്ഷയും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അടക്കം നൂതന സാങ്കേതിക സൗകര്യങ്ങള്‍ ഇതിനോട് ഉള്‍ച്ചേര്‍ത്തിട്ടുണ്ട
ദുബയ്: ദുബയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് വേണ്ടി വിപ്ലവാത്മകമായ സ്മാര്‍ട്ട് ട്രാക്കിംഗ് സിസ്റ്റം റോഡ്‌സ് ആന്‍ന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി ഏര്‍പ്പെടുത്തുന്നു. ലോകത്തിലെ ആദ്യ യാന്ത്രിക പ്രായോഗിക റോഡ് പരിശോധനാ നടപടിക്രമമാണിത്. പ്രവര്‍ത്തനക്ഷമതയും റോഡ് സുരക്ഷയും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അടക്കം നൂതന സാങ്കേതിക സൗകര്യങ്ങള്‍ ഇതിനോട് ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ദുബയിലെ മുഴുവന്‍ െ്രെഡവര്‍ ടെസ്റ്റിംഗ് വാഹനങ്ങളിലും സ്മാര്‍ട്ട്‌സംയോജിത സൊല്യൂഷനുകള്‍ ഉള്‍പ്പെടുത്തിയ ഈ സ്മാര്‍ട്ട് ട്രാക്കിംഗ് സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്. മുന്‍നിര ടെലിമാറ്റിക്‌സ്, സ്മാര്‍ട്ട് വീഡിയോ റെക്കോര്‍ഡിംഗ് സിസ്റ്റം, സ്മാര്‍ട്ട് സെന്‍സറുകള്‍, മറ്റു അത്യന്താധുനിക സ്മാര്‍ട്ട് ടെക്‌നോളജികള്‍ എന്നിവ ഡ്രൈവിംഗ് ടെസ്റ്റിംഗ് ഓട്ടോമേഷന്‍ പ്രക്രിയയുടെ ഭാഗമായുണ്ടെന്ന് ആര്‍ടിഎ ലൈസന്‍സിംഗ് ഏജന്‍സി സിഇഒ അബ്ദുല്ല അല്‍ അലി പറഞ്ഞു. ഇന്നലെ ആര്‍ടിഎയുടെ ഒരു ടെസ്റ്റിംഗ് സെന്ററില്‍ നടത്തിയ സ്മാര്‍ട്ട് സംവിധാനത്തിന്റെ പരീക്ഷണം വിജയമായിരുന്നു. ആര്‍ടിഎ ഡ്രൈവിംഗ് ലൈസന്‍സിംഗ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ അക്‌റാഫ് ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു. ലോകത്തിലെ ഏറ്റവും സ്മാര്‍ട്ടായ നഗരമാക്കി ദുബയെ പരിവര്‍ത്തിപ്പിക്കാനുള്ള ഗവണ്‍മെന്റ് യജ്ഞത്തിന്റെ ഭാഗമായാണ് സ്മാര്‍ട്ട് ട്രാക്ക് സിസ്റ്റം. ഫേഷ്യല്‍ റെകഗ്‌നിഷന്‍ ഉള്‍പ്പെടയുള്ള നൂതന സാങ്കേതിക സൗകര്യങ്ങള്‍ പരീക്ഷാര്‍ത്ഥികളെ ഉദ്ദേശിച്ചല്ലെന്നും പരീക്ഷകരെ ഉദ്ദേശിച്ചാണെന്നും അല്‍ അലി വെളിപ്പെടുത്തി. വ്യക്തികളുടെ ഐഡന്റിറ്റി തെറ്റാനുള്ള സാധ്യതയെ ഇല്ലാതാക്കി സുതാര്യത ഉറപ്പു വരുത്താന്‍ സ്മാര്‍ട്ട് രടാക്കിംഗ് ട്രാക്കിംഗ് സിസ്റ്റം സഹായിക്കുന്നു. 250ലധികം ലൈറ്റ്‌ഹെവി വാഹനങ്ങളിലും ലൈറ്റ്‌ഹെവി ബസുകളിലും ഈ സംവിധാനം ഘടിപ്പിച്ചിട്ടുണ്ടെന്നും 5ജി നെറ്റ്‌വര്‍ക്കിന് അനുയോജ്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട് ട്രാക്ക് സിസ്റ്റം സ്മാര്‍ട്ട് യാര്‍ഡും കേന്ദ്രീകൃത പരിശീലന കേന്ദ്രങ്ങളുമായി ആശയ വിനിമയം നടത്താന്‍ ഉതകുന്ന വിധത്തിലുള്ളതാണ്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് പെരുമാറ്റം അറിയുന്നതിന് െ്രെഡവര്‍ക്ക് ഡാറ്റ അയച്ചു കൊടുക്കാന്‍ ഇതിന് സാധിക്കും. അതിനനസൃതമായി, ഡ്രൈവിംഗ് ടെസ്റ്റ് പാസാവാത്ത പരിലീലകര്‍ക്ക് പ്രത്യേകമായ പരിശീലന പ്രോഗ്രാമുകള്‍ വികസിപ്പിക്കാനും കഴിയും. അതുവഴി മികവ് ഉയര്‍ത്താന്‍ സാധിക്കുന്നതാണ്.