ദുബയ് മിറാക്കിള്‍ ഗാര്‍ഡന്‍ വെള്ളിയാഴ്ച തുറക്കും

വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷമായ സ്വാഭാവിക പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ഉദ്യാനമായ ദുബയ് മിറാക്കിള്‍ ഗാര്‍ഡന്‍ വെള്ളിയാഴ്ച പൊതുജനങ്ങള്‍ക്കായി തുറക്കും

Update: 2019-10-28 14:07 GMT

ദുബയ്: വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷമായ സ്വാഭാവിക പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ഉദ്യാനമായ ദുബയ് മിറാക്കിള്‍ ഗാര്‍ഡന്‍ വെള്ളിയാഴ്ച പൊതുജനങ്ങള്‍ക്കായി തുറക്കും. ദുബയ് ലാന്റില്‍ 72,000 ച.മീറ്ററിലാണ് ഈ ഉദ്യാനം നിര്‍മ്മിച്ചിരിക്കുന്നത്. 120 വ്യത്യസ്ഥ വിഭാഗത്തില്‍ പെട്ട 500 ലക്ഷം പൂക്കള്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 2013 ല്‍ ആരംഭിച്ച മിറാക്കിള്‍ ഗാര്‍ഡന്‍ ശൈത്യ കാലത്താണ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നത്. സാധാരണ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയും വാരാന്ത്യ ദിവസങ്ങളില്‍ രാത്രി 11 വരെയും ആയിരിക്കും സന്ദര്‍ശക സമയം. മുതിര്‍ന്നവര്‍ക്ക് ഫീസ് 55 ദിര്‍ഹവും 12 വയസ്സിന് താഴെയുള്ളവര്‍ക്ക് 40 ദിര്‍ഹവും ആണ് പ്രവേശന ടിക്കറ്റ്. 3 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രവേശനം സൗജന്യമാണ്. 

Tags:    

Similar News