യുഎഇയില്‍ വണ്ടിച്ചെക്കിന് ജയില്‍ ശിക്ഷ ഒഴിവാക്കി
വണ്ടിച്ചെക്ക് പോലെയുള്ള സാമ്പത്തിക കുറ്റങ്ങള്‍ക്കുണ്ടായിരുന്ന ജയില്‍ ശിക്ഷ യുഎഇ മന്ത്രി സഭ ഒഴിവാക്കി. യുഎഇ സാമ്പത്തിക മന്ത്രാലയം കൊണ്ട് വന്ന പുതിയ നിയമത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു.
അബുദബി: വണ്ടിച്ചെക്ക് പോലെയുള്ള സാമ്പത്തിക കുറ്റങ്ങള്‍ക്കുണ്ടായിരുന്ന ജയില്‍ ശിക്ഷ യുഎഇ മന്ത്രി സഭ ഒഴിവാക്കി. യുഎഇ സാമ്പത്തിക മന്ത്രാലയം കൊണ്ട് വന്ന പുതിയ നിയമത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. പുതിയ നിയമം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ ബാധകമായിരിക്കും. സിവില്‍ കോടതി നിയമിക്കുന്ന സാമ്പത്തിക വിദഗ്ദ്ധരുടെ നിര്‍ദ്ദേശ പ്രകാരം കടം തിരിച്ചടക്കേണ്ടി വരും. പുതിയ നിയമ പ്രകാരം സാമ്പത്തിക പാപ്പരത്തം അനുഭവിക്കുന്ന അവരുടെ സ്ഥാപനം പൂട്ടാതെ തന്നെ പണം തിരിച്ചടക്കാനുള്ള നിയമമാണ് നടപ്പാക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവരുടെ കടം അടച്ച് തീര്‍ക്കാനുള്ള സുതാര്യമായ മാര്‍ഗ്ഗമാണ് പുതിയ നിയമത്തിലൂടെ നടപ്പിലാക്കിയിരിക്കുന്നതെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അണ്ടര്‍ സിക്രട്ടറി യൂനിസ് ഹാജി അല്‍ ഖൂറി അറിയിച്ചു. പുതിയ നിയമ പ്രകാരം കറന്‍സി വിനിമയം വ്യാപകമാക്കാനും നിക്ഷേപ സാധ്യത വര്‍ദ്ധിപ്പിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.