തടവുകാര്‍ക്ക് ജയിലില്‍ വെച്ച് തന്നെ ബോര്‍ഡിംഗ് പാസ്സ് നല്‍കും.

താമസ കുടിയേറ്റ നിയമലംഘകര്‍ക്ക് രാജ്യം വിടാന്‍ വിമാനത്താവളത്തിലെത്തും മുന്‍പ് ബോര്‍ഡിംങ് പാസ് തടങ്കല്‍ കേന്ദ്രത്തില്‍ നിന്ന് തന്നെ നല്‍കുമെന്ന് ജിഡിആര്‍എഫ് എ (എമിഗ്രേഷന്‍) മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു. ഈ സംവിധാനം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരും.

Update: 2019-11-25 07:28 GMT

ദുബയ്: താമസ കുടിയേറ്റ നിയമലംഘകര്‍ക്ക് രാജ്യം വിടാന്‍ വിമാനത്താവളത്തിലെത്തും മുന്‍പ് ബോര്‍ഡിംങ് പാസ് തടങ്കല്‍ കേന്ദ്രത്തില്‍ നിന്ന് തന്നെ നല്‍കുമെന്ന് ജിഡിആര്‍എഫ് എ (എമിഗ്രേഷന്‍) മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു. ഈ സംവിധാനം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരും. ലോകത്ത് ആദ്യമായാണ് ഒരു താമസ കുടിയേറ്റ വകുപ്പ് റസിഡന്‍സി നിയമം ലംഘിച്ചവര്‍ക്ക് അവരുടെ സ്വദേശത്തേക്ക് പോകുന്നതിന് മുന്‍പ് തന്നെ ജയില്‍ കേന്ദ്രത്തില്‍ നിന്ന് യാത്ര നടപടി പൂര്‍ത്തിയാക്കി കൊടുക്കുന്നത്. ഇത് പ്രകാരം അവരുടെ ലഗേജുകള്‍ മുന്‍കൂട്ടി തന്നെ വിമാനത്താവളത്തിലേക്ക് അയക്കും. ഇത് മൂലം അവര്‍ക്ക് നേരിട്ട് പാസ്‌പോര്‍ട്ട് കൗണ്ടറിലേക്കും, വിമാനത്തിലേക്കും എത്തിച്ചേരാന്‍ കഴിയും.അടുത്ത വര്‍ഷം നടക്കുന്ന എക്‌സ്പാ 2020 ക്ക് മുന്‍പ് തന്നെ ഈ പദ്ധതി നടപ്പാക്കുമെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു. പ്രവേശന ,താമസ നിയമം ലംഘിക്കുന്നവര്‍ക്കുള്ള യാത്രനടപടികള്‍ ഏറ്റവും വേഗത്തിലും മികച്ച രീതിയിലും പൂര്‍ത്തികരിക്കാനാണ് ഈ പദ്ധതി കൊണ്ട് വകുപ്പ് ലക്ഷ്യം വെക്കുന്നത്. ഇത്തരത്തിലുള്ള സംവിധാനം കാലതാമസം നേരിടാതെ തടവുകാര്‍ക്ക് ഏറ്റവും വേഗത്തില്‍ രാജ്യം വിടാന്‍ സഹായിക്കുമെന്ന് അദ്ദേഹം അറിയിച്ചു.സമൂഹത്തിലെ എല്ലാ വിഭാഗകാര്‍ക്കും നല്ല രീതിയില്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള പ്രധാനമാറ്റമാണ് ഇത്. ഡിനാറ്റയുമായി സഹകരിച്ചാണ് പദ്ധതി വകുപ്പ് നടപ്പാക്കുക.  

Tags:    

Similar News