ഷെഡ്യൂള്‍ ഫ്‌ളൈറ്റുകള്‍ വീണ്ടും വൈകിയേക്കും. അടിയന്തിര ആവശ്യക്കാര്‍ക്ക് ഒഴിപ്പിക്കല്‍ വിമാനം ഏര്‍പ്പെടുത്തിയേക്കും.

ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളെ നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി ഇന്ത്യന്‍ വ്യാമയാന, ആരോഗ്യ, വിദേശകാര്യ മന്ത്രാലയങ്ങള്‍ ചര്‍ച്ച തുടങ്ങിയതായി ഒരു എയര്‍ലൈന്‍ വക്താവ് അറിയിച്ചു. അതേ സമയം ഷെഡ്യൂള്‍ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നത് ജൂണ്‍ വരെ നീളുമെന്നാണ് അദ്ദേഹം പറഞ്ഞത്.

Update: 2020-04-26 15:43 GMT

ദുബയ്: ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളെ നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി ഇന്ത്യന്‍ വ്യാമയാന, ആരോഗ്യ, വിദേശകാര്യ മന്ത്രാലയങ്ങള്‍ ചര്‍ച്ച തുടങ്ങിയതായി ഒരു എയര്‍ലൈന്‍ വക്താവ് അറിയിച്ചു. അതേ സമയം ഷെഡ്യൂള്‍ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നത് ജൂണ്‍ വരെ നീളുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒഴിപ്പിക്കല്‍ വിമാനം എന്നാണ് തുടങ്ങുന്ന കാര്യം വ്യക്തമല്ലെന്നും അതിനായി കാത്തിരിക്കുകയാണന്നും ഒരു വിദേശകാര്യ വക്താവും തേജസിനോട് പറഞ്ഞു. കേരളത്തിലേക്ക് മാത്രം സര്‍വ്വീസ് നടത്താന്‍ കഴിയില്ലെന്നും മലയാളികള്‍ക്ക് മാത്രം സര്‍വ്വീസ് നടത്തുകയാണങ്കില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ പ്രദേശങ്ങളിലേക്കും സര്‍വ്വീസ് നടത്താന്‍ സമ്മര്‍ദ്ദം വരും ഇപ്പോള്‍ കോവിഡ്-19 വൈറസ് വ്യാപകമായി പടരുന്ന ഗുജറാത്തിലും മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ പ്രദേശങ്ങളിലേക്ക് സര്‍വ്വീസ് നടത്തിയാല്‍ രോഗം വ്യാപകമായി പടരുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നത്. ദിനം പ്രതി 20,000 പേരാണ് ശരാശരി ഇന്ത്യയിലേക്ക് യുഎഇയില്‍ നിന്ന് മാത്രം യാത്ര ചെയ്തിരുന്നത്. മറ്റുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കൂടി കൂട്ടുമ്പോള്‍ ഇന്ത്യയിലെത്തുന്ന യാത്രക്കാരുടെ എണ്ണം രണ്ട് ലക്ഷത്തില്‍ കൂടുതലാണ്. വിമാന യാത്ര വിലക്ക് വന്ന അന്ന് മുതലുള്ള കണക്ക് നോക്കിയാല്‍ ലക്ഷക്കണക്കിന് യാത്രക്കാരാണ് നാട്ടിലേക്ക് യാത്ര ചെയ്യാന്‍ കഴിയാതെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. ഒഴിപ്പിക്കല്‍ വിമാനം ഏര്‍പ്പെടുത്തുകയാണങ്കില്‍ ആരോഗ്യ പരിരക്ഷ ഇല്ലാത്ത ഗര്‍ഭിണികള്‍, രോഗികള്‍, വിസാ കാലാവധി കഴിഞ്ഞവര്‍, വിസിറ്റ് വിസയില്‍ വന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ക്കായിരിക്കും ആദ്യ പരിഗണന നല്‍കുകയെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു.  

Tags:    

Similar News