ലോകത്തിലെ ഏറ്റവും വലിയ ഫൗണ്ടന്‍ ദുബയില്‍
ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ ഫൗണ്ടന്‍ ദുബയ് പാം ജുമൈറയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 105 മീറ്റര്‍ ഉയരത്തില്‍ കടലില്‍ 14,000 ച.മീറ്റര്‍ വീസ്തീര്‍ണ്ണത്തിലാണ് ഫൗണ്ടന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ദുബയ്: ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ ഫൗണ്ടന്‍ ദുബയ് പാം ജുമൈറയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 105 മീറ്റര്‍ ഉയരത്തില്‍ കടലില്‍ 14,000 ച.മീറ്റര്‍ വീസ്തീര്‍ണ്ണത്തിലാണ് ഫൗണ്ടന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. വിവിധ വര്‍ണ്ണത്തിലുള്ള 3000 എല്‍ഇഡി ലൈറ്റുകളും ഇതിനായി ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 7 മുതല്‍ വെളുപ്പിന് 12 വരെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള 20 പ്രദര്‍ശനങ്ങളുണ്ടായിരിക്കും. വാട്ടര്‍ ഫൗണ്ടന്റെ ചുറ്റുമായി 130,000 ച.മീ വിസ്തീര്‍ണ്ണത്തില്‍ പൊതുജനങ്ങള്‍ക്കായി സൂപ്പര്‍ മാര്‍ക്കറ്റ്, ജിംനേഷ്യം, റസ്റ്റാറണ്ടുകള്‍, ബ്യൂട്ടി സലൂണ്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദുബയിലെത്തുന്ന സന്ദര്‍ശകര്‍ക്കും ദുബയിലെ താമസക്കാര്‍ക്കും മുഖ്യ ആകര്‍ഷകമായിരിക്കുമെന്ന് ദുബയ് ഫെസ്റ്റിവല്‍ ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് ചീഫ് എക്‌സിക്യൂട്ടീവ് അഹമ്മദ് അല്‍ ഖാജ വ്യക്തമാക്കി.