അല്‍ മുദബിര്‍ സ്‌റ്റോറിന്റെ ഇ കോമേഴ്‌സ് ആപ്പ്ദുബയില്‍ ആരംഭിച്ചു
അല്‍ മുദബിര്‍ സ്‌റ്റോറിന്റെ ഇ കോമേഴ്‌സ് ആപ്പ് ന്റെ ഉദ് ഘാടനം ദുബയില്‍ നടന്നു. യു. എ. ഇ. വിപണിയിലെ ചെറുകിട സംരംഭകര്‍ക്കു പുതിയ വാണിജ്യ സാധ്യതകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് ആരംഭിച്ചിരിക്കുന്നത്.
ദുബയ് : അല്‍ മുദബിര്‍ സ്‌റ്റോറിന്റെ ഇ കോമേഴ്‌സ് ആപ്പ് ന്റെ ഉദ് ഘാടനം ദുബായില്‍ നടന്നു. യു. എ. ഇ. വിപണിയിലെ ചെറുകിട സംരംഭകര്‍ക്കു പുതിയ വാണിജ്യ സാധ്യതകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് ആരംഭിച്ചിരിക്കുന്നത്. അല്‍ മുദബിര്‍ സൂപ്പര്‍മാര്‍കെറ്റിന്റെ ആദ്യ ശാഖ ദുബായ് അല്‍ കരാമയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദുബായില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘ ടനം ഹിസ് ഹൈനെസ്സ് ഷെയ്ക്ക് ഖാലിദ് മുഹമ്മദ് സലിം മുഹമ്മദ് അല്‍ ഖാസിമി നിര്‍വഹിച്ചു.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് തകര്‍ച്ച നേരിടുന്ന ചെറുകിട സംരംഭകരെ വിപണിയില്‍ സജീവമായി തിരിച്ചു കൊണ്ട് വരുക എന്ന ദൗത്യം
ആണ് ആശയത്തിന് പിന്നിലെന്നു അല്‍ മുദബിര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ മുഹമ്മദ് മേപൊയില്‍ പറഞ്ഞു. വിപണന രംഗത്ത് കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തില്‍ ഇ കോമേഴ്‌സ് വിപണിയില്‍ നിര്‍ണായക സാന്നിധ്യം ആകുകയാണ് ലക്ഷ്യം.ഉപഭോക്താകള്‍ക്ക് 24 മണിക്കൂറും കൃത്യമായ സേവനം നല്‍കും.ചെറുകിട സംരംഭകര്‍ക്കു നിലവില്‍ ഓണ്‍ലൈന്‍ അപ്ലിക്കേഷനുകളില്‍ അംഗത്വം നേടണമെങ്കില്‍ ഒരു തുക കമ്മിഷനായി നല്‍കേണ്ടതുണ്ട്. എന്നാല്‍ മഹാമാരിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചെറുകിട സംരഭകര്‍ക്കു ഓണ്‍ലൈന്‍ അപ്ലിക്കേഷനുകള്‍ ഇപ്പോഴും വിദൂര സ്വപ്നം മാത്രമാണ്. ഈ സാഹചര്യത്തിലാണ് മുദാബിര്‍ ആപ്പ് ന്റെ പ്രസക്തി. നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ഒരു കൈത്താങ്ങായി എല്ലാ ചെറുകിട സംരംഭകര്‍ക്കും ആദ്യത്തെ ഒരു വര്‍ഷം മുദബിര്‍ ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ അംഗത്വം സീറോ പേര്‍സന്റാജ് കമ്മീഷന്‍ ആയിട്ടാണ് (കമ്മീഷന്‍ രഹിതമാണ് ) നല്‍കുന്നത്. ചെറുകിട സംരംഭകര്‍ക്കു ഒരു കൈത്താങ്ങു അതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്തെ പ്രവാസി സംരംഭകര്‍ക്കു യു എ ഇ ഭരണകൂടവും ഭരണാധികാരികളും നല്‍കുന്ന പിന്തുണ അനിര്‍വചനീയമാണ്. ഏതു പ്രതിസന്ധിഘട്ടത്തിലും പ്രവാസികളെ ഇത്രയും ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന മറ്റൊരു രാജ്യത്തെ നമുക്ക് കാണാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ ഭാവിയില്‍ അല്‍ മുദബിര്‍ സൂപ്പര്‍മാര്‍കെറ്റിന്റെ അറുപതോളം ശാഖകള്‍ യു എ ഇ യില്‍ സാധ്യമാക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.ദുബായ് ബിസിനെസ്സ് രംഗത്തുനിന്നുമുള്ള നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.