ആഗോള ഓഫീസ് ദുബയില്‍ തുറന്നു

Update: 2021-11-08 11:31 GMT

ദുബയ്: എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ്പ് ആഗോള ഓഫിസ് ദുബയ് ഒമ്‌നിയത്തില്‍ തുറന്നു .ഇ ഫസ്റ്റ് ഗ്ലോബല്‍ എന്ന പേരിലുള്ള ഓഫിസ് ആഗോള നിക്ഷേപകരെ ലക്ഷ്യം വെച്ചുള്ളതാണെന്നു എംഡി ജമാദ് ഉസ്മാന്‍ അറിയിച്ചു .'യുഎഇ അതിവേഗം കൊവിഡ് മുക്തി കൈവരിച്ചു കൊണ്ടിരിക്കുന്നു .ധാരാളം നിക്ഷേപകര്‍ ദുബൈയില്‍ എത്തിക്കൊണ്ടിരിക്കുകയാണ് .എമിറേറ്റ്‌സ് ഫസ്റ്റ് യു എ ഇയില്‍ 5000 ലധികം വാണിജ്യ സ്ഥാപനങ്ങളുമായി സഹകരിക്കുന്നു .അഞ്ച് വര്‍ഷത്തിനകം 50 കോടിയുടെ സേവനമാണ് എമിറേറ്റ്‌സ് ഫസ്റ്റ് ഉദ്ദേശിക്കുന്നത് .'ജമാദ് പറഞ്ഞു .ഡയറക്ടര്‍മാരായ ശാഹിനൂര്‍ ഷാ,രാജന്‍ സന്നിഹിതരായി .സിനിമ താരം തൃഷയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത് .ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍ ,ഡോ .എം കെ മുനീര്‍ എം എല്‍ എ ,നടന്‍ ആസിഫ് അലി,അഫി അഹ്മദ് ,എ എ കെ മുസ്തഫ പങ്കെടുത്തു

Similar News