വെബ് ഡെവലപ്‌മെന്റ് ഹാങ്ങ് ഔട്ടില്‍ ലോകറെക്കോര്‍ഡ്: രണ്ടാം തവണയും ഹാബിറ്റാറ്റ് സ്‌കൂള്‍ ഗിന്നസ് ബുക്കില്‍
കുട്ടികള്‍ സ്വന്തമായി കോഡ് ചെയ്തു നിര്‍മിച്ച സ്വന്തം വെബ്‌സൈറ്റുകള്‍ ലോഞ്ച് ചെയ്ത് ഒരു സമയം ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ പങ്കെടുത്ത വെബ് ഡെവലപ്‌മെന്റ് ഹാങ്ങ് ഔട്ട് സംഘടിപ്പിച്ചതില്‍ ലോക റെക്കോര്‍ഡിട്ട് യു എ ഇ യിലെ ഹാബിറ്റാറ്റ് സ്‌കൂളുകള്‍ രണ്ടാം തവണയും ഗിന്നസ് ബുക്കില്‍ ഇടം കണ്ടെത്തി. 2019 ല്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തൈകള്‍ വിതരണം ചെയ്തതിനായിരുന്നു
അജ്മാന്‍: കുട്ടികള്‍ സ്വന്തമായി കോഡ് ചെയ്തു നിര്‍മിച്ച സ്വന്തം വെബ്‌സൈറ്റുകള്‍ ലോഞ്ച് ചെയ്ത് ഒരു സമയം ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ പങ്കെടുത്ത വെബ് ഡെവലപ്‌മെന്റ് ഹാങ്ങ് ഔട്ട് സംഘടിപ്പിച്ചതില്‍ ലോക റെക്കോര്‍ഡിട്ട് യു എ ഇ യിലെ ഹാബിറ്റാറ്റ് സ്‌കൂളുകള്‍ രണ്ടാം തവണയും ഗിന്നസ് ബുക്കില്‍ ഇടം കണ്ടെത്തി. 2019 ല്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തൈകള്‍ വിതരണം ചെയ്തതിനായിരുന്നു സ്‌കൂള്‍ ആദ്യം ഗിന്നസ് ബുക്കിലെത്തിയത്. ഹാബിറ്റാറ്റ് സ്‌കൂള്‍സ് ഗ്രൂപ്പിന്റെ മൂന്നു സ്‌കൂളുകളായ, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, അജ്മാന്‍, ഹാബിറ്റാറ്റ് സ്‌കൂള്‍, അല്‍ ജുര്‍ഫ് അജ്മാന്‍, ഹാബിറ്റാറ്റ് സ്‌കൂള്‍, അല്‍ തല്ലാഹ് അജ്മാന്‍ എന്നീ സ്‌കൂളുകളില്‍ നിന്നുള്ള 4 12 ഗ്രേഡുകളിലെ 2803 വിദ്യാര്‍ത്ഥികള്‍ ഈ വീഡിയോ ഹാംഗ്ഔട്ടില്‍ വിജയകരമായി പങ്കെടുത്തു. 542 ഉപയോക്താക്കളുമായി ജമൈക്കയില്‍ സ്ഥാപിച്ച റെക്കോര്‍ഡിനെയാണ് ഹാബിറ്റാറ്റ് സ്‌കൂള്‍ കുട്ടികള്‍ ഇപ്പോള്‍ മറി കടന്നിരിക്കുന്നത്. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ തന്നെ ഇതൊരു പുതിയ റെക്കോര്‍ഡ് ആണ്. മിഡില്‍ ഈസ്റ്റില്‍ കോഡിങ്ങ് മേഖലയില്‍ ഇത് ആദ്യമായാണ് ഇങ്ങനെ ഒരു ശ്രമം നടത്തുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അംഗങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ചാണ് ഈ റെക്കോര്‍ഡ് സ്ഥിതീകരിച്ചതു. ഒരു ഓണ്‍ലൈന്‍ സൂം മീറ്റിംഗ് വഴി നടന്ന പരിപാടി 4 മണിക്കൂര്‍ എടുത്തു.
ഹാബിറ്റാറ്റ് സ്‌കൂളുകളില്‍ കോഡിങ്ങിന്റെ രംഗത്ത് കഴിഞ്ഞ ഏഴ് വര്‍ഷമായി നടന്നു വരുന്ന പ്രവത്തനങ്ങളുടെ ഫലമാണ് ഈ ഗിന്നസ് റെക്കോര്‍ഡ്. ചെറിയ ക്ലാസുകള്‍ മുതല്‍ കോഡിങ് പഠിപ്പിക്കുന്ന, ഇന്ന് വിവിധ രാജ്യങ്ങളിലായി 30 സ്‌കൂളുകള്‍ നടപ്പാക്കിയിട്ടുള്ള സൈബര്‍ സ്‌ക്വയര്‍ കരിക്കുലം പദ്ധതി 2014 ല്‍ ആദ്യം നടപ്പിലാക്കിയ സ്‌കൂള്‍ ഹാബിറ്റാറ്റ് സ്‌കൂള്‍ ആണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കോഡിംഗും കോഡിങ്ങ് കഴിവുകളും പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിക്കുന്ന ഡിജിറ്റല്‍ ഫെസ്റ്റുകള്‍ സ്‌കൂള്‍ വര്‍ഷം തോറും നടത്തി വരാറുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ് ബോര്‍ഡ് പരീക്ഷകളില്‍ മികച്ച മാര്‍ക്ക് നേടാനും ജോലിക്ക് കൂടുതല്‍ അനുയോജ്യരാകാനും യു എ ഇ യിലെ ദേശീയ കോഡിങ് ഈ മത്സരങ്ങളില്‍ മികവ് കാട്ടാനും ഈ പരിശീലനം സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സഹായിച്ചിട്ടുണ്ട്.
കോഡര്‍മാരെയും ഡിജിറ്റല്‍ സാങ്കേതികവിദ്യയെയും പ്രോത്സാഹിപ്പിച്ച് സാങ്കേതിക നവീകരണത്തില്‍ കുതിച്ചുയരാന്‍ യുഎഇ തയ്യാറെടുക്കുമ്പോള്‍, രാജ്യത്തിന്റെ ഈ ദൗത്യത്തിന് സംഭാവന നല്‍കുന്നത് സന്തോഷകരമായ ദൗത്യമായി ഹാബിറ്റാറ്റ് സ്‌കൂളുകള്‍ കണക്കാക്കുന്നുവെന്നു സ്‌കൂള്‍ ചെയര്‍മാന്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ നുഐമി പറഞ്ഞു.
'പ്രകൃതിയുടെയും സാങ്കേതികവിദ്യയുടെയും നൂതനമായ സംയോജനമാണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഹാബിറ്റാറ്റ് മോഡല്‍ എന്ന ആശയത്തിന്റെ കേന്ദ്രബിന്ദു. കോഡിങ്ങ് മേഖലയിലും ഹാബിറ്റാറ്റ് സ്‌കൂള്‍ സമൂഹത്തിന് അംഗീകാരം ലഭിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. അതിനു അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നന്നായി അധ്വാനിച്ചിട്ടുണ്ട്. അവരുടെ നേട്ടമാണിത്,' ഹാബിറ്റാറ്റ് സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ഷംസു സമാന്‍ സിടി പറഞ്ഞു.
സ്‌കൂള്‍ കുട്ടികളെ കോഡിങ്ങ് പഠിപ്പിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ ഇപ്പോള്‍ ഒട്ടനവധി സ്‌കൂളുകളും സര്‍ക്കാരുകളും മുന്നോട്ട് വരുന്നുണ്ടെങ്കിലും 2014ല്‍ ഹാബിറ്റാറ്റ് സ്‌കൂളുകള്‍ അതിലേക്ക് കടക്കുമ്പോള്‍ അങ്ങനെയായിരുന്നില്ല എന്നും വേറിട്ട വഴിയിലൂടെ നടക്കുവാനും പുതിയ ഒരാശയത്തെ പ്രോത്സാഹിപ്പിക്കാനും ഉള്ള സ്‌കൂളിന്റെ മാനേജിങ് ഡയറക്ടറുടെ സന്നദ്ധതയാണ് ഈ ഗിന്നസ് റെക്കോര്‍ഡിന്റെ ആദ്യപടി എന്ന് ലണ്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സൈബര്‍ സ്‌ക്വയറിന്റെ സങ്കല്‍പകന്‍ എന്‍.പി.മുഹമ്മദ് ഹാരിസ് പറഞ്ഞു. .
'ഞങ്ങള്‍ കുട്ടികളെല്ലാം അവരുടെ ടാബുകളിലും ഫോണുകളിലും എത്ര സമയം ചിലവഴിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് സ്‌കൂളില്‍ കോഡിംഗ് പഠിപ്പിക്കുവാന്‍ ഒരു സ്‌കീം ഉണ്ടാക്കിയത് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ഞങ്ങള്‍ കോഡിങ്ങ് പഠിച്ചുകഴിഞ്ഞാല്‍, വീഡിയോ ഗെയിമുകള്‍ കളിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആ വീഡിയോ ഗെയിമുകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് അറിയുന്ന വിദ്യാര്‍ത്ഥികളായി മാറുന്നു. ഞങ്ങള്‍ സാങ്കേതികവിദ്യയുടെ ഉപയോക്താക്കള്‍ മാത്രമല്ല, സ്രഷ്ടാക്കള്‍ കൂടിയായി മാറുക എന്നതാണല്ലോ ഈ സ്‌കീമിന്റെ ആശയം. ഇത് നല്ലതും അതോടൊപ്പം തന്നെ വെല്ലുവിളി നിറഞ്ഞതുമായി തോന്നി,' ഹാബിറ്റാറ്റ് സ്‌കൂള്‍ അല്‍ ജര്‍ ഫിലെ 11ാം ക്ലാസ് വിദ്യാര്‍ത്ഥി ബെഞ്ചമിന്‍ അഡെവാലെ അഡെഡോയിംഗ് പറഞ്ഞു.
'ഈ പ്രോജക്റ്റിന്റെ ഭാഗമാകുകയും ഇപ്പോള്‍ ഒരു ലോക റെക്കോര്‍ഡിലേക്ക് സംഭാവന നല്‍കുകയും ചെയ്യുന്നത് എനിക്ക് എന്ത് നേടാന്‍ കഴിയും എന്നതിനെക്കുറിച്ച് എനിക്ക് ആത്മവിശ്വാസം നല്‍കി, ഈ പ്രോജക്റ്റിന്റെ എന്റെ അധ്യാപകരും ഉപദേശകരും പ്രചോദനവും പിന്തുണയുമാണ്. കോഡിങ്ങ് പഠിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ സ്‌കൂളില്‍ ഉള്ള പ്രത്യേക കരിക്കുലം തന്നയാണ് ഇതിനു ഏറ്റവും സഹായകരം എന്ന് മയൂരി എസ് മേനോനും മുഹമ്മദ് റാസിനും അഭിപ്രായപ്പെട്ടു. സി.ഇ.ഒ സി.ടി. ആദില്‍, അക്കാദമിക് ഡീന്‍ വസീം യൂസഫ് ഭട്ട്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ ഖുറത്ത് ഐന്‍, മറിയം നിസാര്‍, ബാല റെഡ്ഡി അമ്പാടി, കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു.