യുഎഇയില്‍ അത്യാവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് പുതിയ നയം രൂപീകരിച്ചു

Update: 2022-04-14 09:41 GMT
യുഎഇയില്‍ അത്യാവശ്യ സാധനങ്ങളുടെ വില  നിയന്ത്രിക്കുന്നതിന് പുതിയ നയം രൂപീകരിച്ചു

അബുദബി: അത്യാവശ്യ സാധനങ്ങളുടെ വില നിയന്തിക്കുന്നതിനായി യുഎഇ സാമ്പത്തിക മന്ത്രാലയം പുതിയ നയം രൂപീകരിച്ചു. നിത്യ ജീവിതത്തില്‍ ആവശ്യമായ മുട്ട, ധാന്യങ്ങള്‍, പാല്‍, ഇറച്ചി, എണ്ണ, റൊട്ടി, പച്ചക്കറി, പഴം, വെള്ളം തുടങ്ങിയ 300 നിത്യോപയോഗ സാധനങ്ങളുടെ വിലയായിരിക്കും സാമ്പത്തിക മന്ത്രാലയം നിരീക്ഷിച്ച് ഉറപ്പ് വരുത്തുക. ഇതിനായി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സന്ദര്‍ശനം നടത്തി ഈടാക്കുന്ന നിരക്കുകള്‍ വിലയിരുത്തും. ഇത്തരം സ്ഥാപനങ്ങളിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഏജന്‍സികള്‍ വില വര്‍ദ്ധിപ്പിക്കണമെങ്കില്‍ സാമ്പത്തിക മന്ത്രാലയത്തിന്റെ അംഗീകാരം വാങ്ങണം. ഇതിന് അനുമതി ലഭിക്കണമെങ്കില്‍ തക്കതായ കാരണങ്ങള്‍ തെളിവ് സഹിതം ഹാജരാക്കണം.

Tags:    

Similar News