ദുബയ്: യുഎഇയിലെ ഏറ്റവും വലിയ ഫാര്‍മസി ശൃംഖലയുള്ളതും മലയാളിയുടെ ഉടമസ്ഥതയിലുള്ളതുമായ ലൈഫ് ഫാര്‍മസി ഒരേ ദിവസം 25 ഫാര്‍മസികള്‍ തുറന്നു. ബ്രാന്‍ഡായ ലൈഫ് ഹെല്‍ത് കെയര്‍ ഗ്രൂപ് അതിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രാഥമികാരോഗ്യ സംരക്ഷണത്തിലേക്കും കഌനിക്കുകളിലേക്കും ചുവടു വെക്കുന്നതായി പ്രഖ്യാപനം. രാജ്യത്തുടനീളം 100 ദശലക്ഷം ദിര്‍ഹം നിക്ഷേപത്തില്‍
20 ക്ലിനിക്കുകള്‍ തുറക്കാനാണ് പദ്ധതി. ഞങ്ങളെ സംബന്ധിച്ചിടത്തോളം, 25 വര്‍ഷമായി രാജ്യത്തെ ഫാര്‍മസി വിഭാഗത്തില്‍ മികച്ച സ്വീകാര്യത നേടിയ ബ്രാന്‍ഡ് എന്ന നിലയില്‍ പ്രാഥമികാരോഗ്യ പരിപാലന മേഖലയിലേക്ക് മാറുന്നത് സ്വാഭാവികമായ പുരോഗതിയാണ് ലൈഫ് ഹെല്‍ത് കെയര്‍ ഗ്രൂപ് ചെയര്‍മാനും എംഡിയുമായ അബ്ദുല്‍ നാസര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദുബയ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെ ശൃംഖലയിലേക്ക് 25 പുതിയ ഫാര്‍മസികള്‍ കൂടി ചേര്‍ത്തുകൊണ്ട് ലൈഫ് ഫാര്‍മസി അതിന്റെ ശൃംഖലയിലെ 300 ഫാര്‍മസികള്‍ കടന്നത് അപൂര്‍വ നാഴികക്കല്ലായിയിരിക്കുന്നു. ലൈഫ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സിഇഒ ജോബിലാല്‍ അടക്കമുള്ളവരും സംബന്ധിച്ചു.