പശ്ചിമേഷ്യയില്‍ 2530 കൊറോണ കേസുകള്‍ നടപടി ശക്തമാക്കുന്നു

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധിക്കാനായി കടുത്ത നടപടിയിലേക്ക് നീങ്ങുന്നു. ഇതു വരെ ഈ രാജ്യങ്ങളില്‍ 2530 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Update: 2020-03-04 06:58 GMT

മസ്‌കത്ത്: പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധിക്കാനായി കടുത്ത നടപടിയിലേക്ക് നീങ്ങുന്നു. ഇതു വരെ ഈ രാജ്യങ്ങളില്‍ 2530 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ദേശീയ വിമാന കമ്പനികളെല്ലാം തന്നെ കൊറോണ ബാധിച്ച രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. പല രാജ്യങ്ങളും മെഡിക്കല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. തങ്ങളുടെ ആരോഗ്യ പ്രവര്‍ത്തകര്‍ അവധി എടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. യുഎഇ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരു മാസം ഇന്നു മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ഇറാനിലാണ് ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. 77 പേരാണ് ഇവിടെ ഈ രോഗത്താല്‍ മരണപ്പെട്ടിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിന് പോയി തിരിച്ച് വന്നവര്‍ വിവിധ രാജ്യങ്ങളില്‍ നിരീക്ഷണത്തിലാണ്. ഗള്‍ഫ് രാജ്യങ്ങളിലെ പൊതു പരിപാടികളെല്ലാം തന്നെ നിര്‍ത്തി വെച്ചിരിക്കുകയാണ്. മക്ക മദീന തുടങ്ങിയ പുണ്യ നഗരങ്ങളിലേക്ക് ജിസിസി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് പോലും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം വീണ്ടും ഇടിഞ്ഞിരിക്കുകയാണ്. ഡോളറിന് 72.90 രൂപയുണ്ടായിരുന്നത് ഇന്ന് 73.10 ആയിരിക്കുയാണ്. ചൈന, ഇറ്റലി, ഹോംങ്കോങ്ക്, കൊറിയ ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരും പ്രത്യേക പരിശോധനക്ക് വിധേയമാകേണ്ടതുണ്ട്. ഇവര്‍ ആരോഗ്യ മന്ത്രാലയം നല്‍കുന്ന പ്രത്യേക ഫോറവും പൂരിപ്പിക്കേണ്ടതുണ്ട്. രോഗം ബാധിച്ച പ്രദേശത്ത് നിന്നും അവധി കഴിഞ്ഞ് തിരിച്ചത്തിയവരോട് ജിസിസി രാജ്യങ്ങളിലെ ഏതാനും സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാരോട് കൊറോണ വിമുക്തമാണന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും ആവശ്യപ്പെടുന്നുണ്ട്.

  

Tags:    

Similar News