യുഎഇയില്‍ 376 പേര്‍ക്ക് കൂടി കോവിഡ്-19

യുഎഇയില്‍ പുതിയതായി 376 പേര്‍ക്ക് കൂടി കോവിഡ്-19 വൈറസ് ബാധയേറ്റതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Update: 2020-04-11 17:47 GMT

ദുബയ്: യുഎഇയില്‍ പുതിയതായി 376 പേര്‍ക്ക് കൂടി കോവിഡ്-19 വൈറസ് ബാധയേറ്റതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 3736 ആയി. 20,000 പേര്‍ക്കാണ് ഇന്ന് പരിശോധന നടത്തിയത്. നാല് മരണം കൂടി സംഭവിച്ചതോടെ മരണപ്പെടുന്നവരുടെ എണ്ണം 20 ആയി ഉയര്‍ന്നു. അതേ സമയം 170 പേര്‍ കൂടി അസുഖത്തില്‍ നിന്നും പൂര്‍ണ്ണമായി വിമുക്തി നേടി. ആരോഗ്യ വിദഗദ്ധര്‍ ശുപാര്‍ശ ചെയ്യുന്ന 'ഹൈഡ്രോക്‌സിക്ലോറിക്കിന്‍' എന്ന മരുന്ന് ഉപയോഗിച്ച് രോഗികളെ ചികില്‍സിക്കുന്നുണ്ടെന്നും പുരോഗതി വിലയിരുത്തി കൊണ്ടിരിക്കുകയാണന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ ഫരീദ അല്‍ ഹൊസ്സാനി വ്യക്തമാക്കി. രാജ്യത്ത് രോഗത്തില്‍ നിന്നും സുഖം പ്രാപിച്ചവരുടെ എണ്ണം 588 ആയി ഉയര്‍ന്നു. തീവ്രമല്ലാത്ത രൂപത്തിലാണ് വൈറസാണ് പലര്‍ക്കും ബാധിച്ചിട്ടുള്ളത്. രൂക്ഷമായ ബാധയേല്‍ക്കാത്ത കൂടുതല്‍ പേരും 14 മുതല്‍ 21 ദിവസം കൊണ്ട് അസുഖം ഭേദമാകുന്നുണ്ട്.  

Tags:    

Similar News