ഖത്തറില്‍ 567 പേര്‍ക്കുകൂടി കൊവിഡ്; വൈറസ് ബാധിതരുടെ എണ്ണം 6,015 ആയി

കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരാള്‍കൂടി മരിച്ചതായി ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഖത്തറില്‍ മരിച്ച കൊവിഡ് ബാധിതരുടെ എണ്ണം 8 ആയി.

Update: 2020-04-20 14:57 GMT

ദോഹ: ഖത്തറില്‍ ഇന്ന് 567 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 6,015 ആയി ഉയര്‍ന്നു. അതേസമയം, കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരാള്‍കൂടി മരിച്ചതായി ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഖത്തറില്‍ മരിച്ച കൊവിഡ് ബാധിതരുടെ എണ്ണം 8 ആയി. 56 വയസ്സുള്ള പ്രവാസിയാണ് ഇന്ന് മരിച്ചത്. ഇയാള്‍ക്ക് നേരത്തേ മറ്റ് അസുഖങ്ങളുണ്ടായിരുന്നു. കൊവിഡ് ബാധയെത്തുടര്‍ന്ന് ഇത് സങ്കീര്‍ണമായതാണ് മരണകാരണമായത്. മരിച്ചയാളുടെ ബന്ധുക്കളോട് ഖത്തര്‍ ആരോഗ്യമന്ത്രാലയം അനുശോചനം അറിയിച്ചു. പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളാണ്.

കൊവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലായതായി വ്യക്തമായതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു ഇവര്‍. കുടുംബത്തില്‍ കൊവിഡ് പോസിറ്റീവായവരുമായി സമ്പര്‍ക്കത്തിലായി രോഗം പിടിപെട്ട ഏതാനും സ്വദേശികളും പ്രവാസികളും പുതിയ പട്ടികയിലുണ്ട്. രാജ്യത്ത് കൊവിഡ് വ്യാപനം അതിന്റെ മൂര്‍ധന്യദശയിലാണെന്നും ഏതാനും ദിവസം ഇത് തുടരുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 555 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സുഖപ്പെട്ടത്. 

Tags:    

Similar News