കണ്ണൂര്‍ കുത്തുപറമ്പ് സ്വദേശി കുവൈറ്റില്‍ കൊവിഡ് ബാധിച്ചു മരിച്ചു

കണ്ണൂര്‍ കുത്തുപറമ്പ് കൊളവല്ലൂര്‍ മുണ്ടയന്റവിടെ മഹ്മൂദ് (53) ആണ് മരിച്ചത്.

Update: 2020-07-14 13:30 GMT

കുവൈത്ത് സിറ്റി: കണ്ണൂര്‍ കുത്തുപറമ്പ് സ്വദേശി കുവൈറ്റില്‍ കൊവിഡ് ബാധിച്ചു മരിച്ചു. കണ്ണൂര്‍ കുത്തുപറമ്പ് കൊളവല്ലൂര്‍ മുണ്ടയന്റവിടെ മഹ്മൂദ് (53) ആണ് മരിച്ചത്. അബുഹലീഫ സാസില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം. കൊവിഡ് ബാധിച്ചു ജാബിര്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. പിതാവ് പരേതനായ മൂസഹാജി. മാതാവ്: ബിയ്യാത്തു. മക്കള്‍: അസ്മ, സുഹൈല്‍, സുഹാന, സല്‍മാന്‍.

Tags:    

Similar News