നാട്ടിലേക്കുള്ള യാത്ര തടസ്സപ്പെട്ട തൃശൂര്‍ സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു

കൊടുങ്ങല്ലൂര്‍ അഴീക്കോട് വലിയ പറമ്പില്‍ അഷ്‌റഫ്(45) ആണ് മരിച്ചത്.

Update: 2020-01-30 12:28 GMT

ദോഹ: ഖത്തറില്‍ നിന്ന് നാട്ടിലേക്കുള്ള യാത്ര തടസ്സപ്പെട്ട തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കൊടുങ്ങല്ലൂര്‍ അഴീക്കോട് വലിയ പറമ്പില്‍ അഷ്‌റഫ്(45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് തനിക്ക് യാത്രാ വിലക്കുള്ള കാര്യം അഷ്‌റഫ് അറിയുന്നത്. വ്യക്തിഗത ആവശ്യത്തിന് വേണ്ടി ലോണ്‍ എടുത്തിരുന്ന അഷ്‌റഫ് ലോണ്‍ തിരിച്ചടച്ചിരുന്നെങ്കിലും അത് സംബന്ധമായ ബാങ്കില്‍ നിന്നുള്ള ക്ലിയറന്‍സ് ലെറ്റര്‍ പോലിസില്‍ സമര്‍പ്പിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് യാത്ര തടസ്സപ്പെട്ടത്.തുടര്‍ന്ന് റൂമിലേക്കു മടങ്ങിയ അഷറഫ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. അഷറ്ഫിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

വിഷയത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് ബാങ്കില്‍ നിന്ന് ക്ലിയറന്‍സ് ലെറ്റര്‍ ശരിയാക്കിയതായും മറ്റു രേഖകള്‍ ശരിയാക്കി എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും സാമൂഹിക പ്രവര്‍ത്തകനായ നവാഫ് കൊടുങ്ങല്ലൂര്‍ പറഞ്ഞു. കൊടുങ്ങല്ലൂര്‍ മഹല്ല് ഏകോപന സമിതി പ്രതിനിധികളായ റസാഖ് പത്താഴക്കാട്, താജു അഴീക്കോട് തുടങ്ങിവര്‍ മൃതദേഹം നാട്ടിലെത്തിക്കാനള്ള കാര്യങ്ങള്‍ക്കായി മുന്നിലുണ്ട്.

Tags:    

Similar News