നാട്ടിലേക്ക് മടങ്ങാനായി എത്തിയ തൃശൂര്‍ സ്വദേശി വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു

തൃശുര്‍ വലപ്പാട് സ്വദേശി പുതിയ വീട്ടില്‍ ഹുസൈന്‍ (55) ആണ് മരിച്ചത്.

Update: 2022-03-29 13:50 GMT

മസ്‌കത്ത്: മസ്‌കത്ത് വിമാനത്താവളത്തില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. നാട്ടില്‍ പോകാനായി മസ്‌കത്ത് വിമാനത്താളത്തില്‍ എത്തിയ തൃശുര്‍ വലപ്പാട് സ്വദേശി പുതിയ വീട്ടില്‍ ഹുസൈന്‍ (55) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

ഹെയിലിലായിരുന്നു താമസം. എസി മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. കൊച്ചിയിലേക്കുള്ള വിമാനത്തില്‍ പോകാനെത്തിയ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പിതാവ്: പരേതനായ കുഞ്ഞിമോന്‍ അബ്ദുല്‍ ഖാദര്‍. മാതാവ്: ഫാത്തിമ. ഭാര്യ: സൈത ഭാനു. മക്കള്‍: ഗസല, ആദില്‍.

Tags:    

Similar News