ഹിബ ഏഷ്യ മെഡിക്കല്‍ ഗ്രൂപ്പിന്റെ മനേജിങ് ഡയറക്ടര്‍ അബ്ദുല്ല മുഹമ്മദ് വെളേളങ്ങര നിര്യാതനായി

ശനിയാഴ്ച വൈകീട്ട് 5:30 ന് ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് കിംഗ് അബ്ദുള്ള മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം

Update: 2020-07-25 18:29 GMT

ജിദ്ദ: ജിദ്ദയിലെ ഹിബ ഏഷ്യ മെഡിക്കല്‍ ഗ്രൂപ്പിന്റെ മനേജിങ് ഡയറക്ടര്‍ അബ്ദുല്ല മുഹമ്മദ് വെളേളങ്ങര നിര്യാതനായി. കിംഗ് അബ്ദുള്ള മെഡിക്കല്‍ സെന്ററില്‍ കൊവിഡ് ബാധിച്ചു ചികത്സയിലായിരുന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ചെബ്രശ്ശേരി സ്വദേശിയാണ്. ദര്‍ഘകാലം ജിദ്ദയില്‍ പ്രവാസിയായിരുന്നു.

വണ്ടുര്‍ നിംസ് ഹോസ്പ്പിറ്റന്‍ മനേജിംഗ് ഡയരക്ടര്‍, വണ്ടുര്‍ സഹ്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് രക്ഷാധികാരി തുടങ്ങിയ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നാട്ടിലും സൗദിയിലും സജീവമായിരുന്നു. ശനിയാഴ്ച വൈകീട്ട് 5:30 ന് ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് കിംഗ് അബ്ദുള്ള മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം.

കുടുംബത്തോടൊപ്പം ജിദ്ദയിലായിരുന്നു താമസം. ഭാര്യ: ആസ്യ. മക്കള്‍: നജ്മ, ഫഹദ്, നിഷിദ. മരുമക്കള്‍: മുസ്തഫ തോളൂര്‍, നസ്ലി, മുഹമ്മദ് കുഞ്ഞി. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, അയ്യൂബ്, നാസര്‍ (ഇരുവരും ജിദ്ദ), ഫാത്തിമ, സൈനബ, സാജിദ.

Tags:    

Similar News