കുവൈത്ത്: കുവൈത്തില്‍ കാലാവധി കഴിഞ്ഞ എല്ലാ വിസകള്‍ക്കും മെയ് 31 വരെ കാലാവധി ദീര്‍ഘിപ്പിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ മൂന്നു മാസമാണ് സ്വാഭാവികമായ കാലാവധി ദീര്‍ഘിപ്പിക്കല്‍ അനുവദിച്ചത്. കുവൈത്ത് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലിഹാണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശക വിസയിലെത്തിയവര്‍ ഉള്‍പ്പെടെ നിലവില്‍ കുവൈത്തിലുള്ള വിസാ കാലാവധി കഴിഞ്ഞ എല്ലാവര്‍ക്കും പ്രത്യേക അപേക്ഷ നല്‍കാതെ സ്വാഭാവികമായി ഈ ആനുകൂല്യം ലഭിക്കും. സന്ദര്‍ശക വിസയിലെത്തി കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിലച്ച് കുവൈത്തില്‍ കുടുങ്ങിപ്പോയവര്‍ക്കും വിസാ കാലാവധി കഴിഞ്ഞ മറ്റു നിരവധി പേര്‍ക്കും നടപടി ആശ്വാസകരമാവുമെന്നാണു വിലയിരുത്തല്‍.