നാളെ നാട്ടിലേക്ക് വരാനിരുന്ന പ്രവാസി ജിദ്ദയില്‍ മരിച്ചു

കഴിഞ്ഞ 25 വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലി ചെയ്യുന്ന നാസര്‍ പ്രവാസ ജീവിതം മതിയാക്കി നാളെ നാട്ടില്‍ വരാനുള്ള ഒരുക്കങ്ങള്‍ക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ജിദ്ദ മഹ്ജര്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്നു.

Update: 2020-07-18 14:18 GMT

ജിദ്ദ: മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം അബ്ദുന്നാസര്‍ മുസ്ല്യാര്‍ (52) ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ 25 വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലിചെയ്യുന്ന നാസര്‍ മുസ്ല്യാര്‍ പ്രവാസജീവിതം അവസാനിപ്പിച്ച് നാളെ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു. അതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് ജിദ്ദ മഹ്ജര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതയായ ആമിന.

ഭാര്യ: പാലേംപടിയന്‍ പി എന്‍ നസീമ. (പടിഞ്ഞാറ്റുമുറി). മക്കള്‍: അബ്ദുല്‍ അഹദ് (ജിദ്ദ), മുര്‍ഷിദ്, മാജിദ്, സാബിത്ത്, മുര്‍ഷിദ. മരുമക്കള്‍: ഫാസില്‍ (കാരക്കുന്ന്), മുഫീദ പാപ്പാട് (കാച്ചിനിക്കാട്). സഹോദരങ്ങള്‍: കുഞ്ഞുമൊയ്തീന്‍, ഹംസ, അബ്ദുല്‍ അസീസ് (ജിദ്ദ), അലി (ഖത്തര്‍), മൈമൂന (അരീക്കോട്), ദീജ (വടക്കാങ്ങര), ാത്തുക്കുട്ടി (പാറടി). ജിദ്ദയിലെ അക്കൗണ്ടന്റായി ജോലിചെയ്യുന്ന സദക്കത്തുല്ല സഹോദരീ ഭര്‍ത്താവാണ്. നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഖബറടക്കം ജിദ്ദയില്‍ നടക്കും.

Tags:    

Similar News