അറേബ്യന്‍ ഡ്രൈവേഴ്‌സ് 'ഇശല്‍ അറേബ്യ' വെള്ളിയാഴ്ച

Update: 2022-06-01 08:13 GMT

റിയാദ് : റിയാദിലെ ഡ്രൈവര്‍മാരുടെ കൂട്ടായ്മയും,കല കായിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായ അറേബ്യന്‍ ഡ്രൈവേഴ്‌സിന്റെ അഞ്ചാം വാര്‍ഷികാഘോഷവും കലാ വിരുന്നും ജൂണ്‍ 3 വെള്ളിയാഴ്ച നടക്കും.എക്‌സിറ്റ് 9 ലെ ഫഹ്‌സ് ദൗരിയ്ക്കടുത്തുള്ള അറബ് പാലസ് ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടി അരങ്ങേറുകയെന്ന്് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന 'ഇശല്‍ അറേബ്യ' എന്ന ശീര്‍ഷകത്തില്‍ ഒരുക്കിയ ഗാനമേളക്ക് പ്രശസ്ത മലയാള സിനിമ പിന്നണി ഗായകരായ അഫ്‌സല്‍, അന്‍സാര്‍ കൊച്ചിന്‍, സജില സലിം, സജിലി സലിം എന്നിവര്‍ നേതൃത്വം നല്‍കും.ലൈവ് ഓര്‍ക്കസ്ട്രയില്‍ നടക്കുന്ന കലാ വിരുന്ന,്‌റിയാദിന് നവ്യാനുഭവം സമ്മാനിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.പരിപാടി നടക്കുന്ന ഹാളിലേക്കുള്ള പ്രവേശനം പാസ്സിലൂടെ ആയിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ അറേബ്യന്‍ ഡ്രൈവേഴ്‌സ് പ്രസിഡന്റ് ജോര്‍ജ് തൃശൂര്‍, സെക്രട്ടറി മുഹമ്മദ്ഷാ വെഞ്ഞാറമൂട്, ട്രഷറര്‍ ഷജീര്‍ തിരുവനന്തപുരം, പ്രോഗ്രാം കണ്‍വീനര്‍ ജോജു ജോസ്, മീഡിയ കോര്‍ഡിനേറ്റര്‍ ബ്ലെസ്സണ്‍ ജോണ്‍, ചാരിറ്റി വിംങ് നവാസ് ചേളോട്, ഉനൈസ് പട്ടാമ്പി എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News