ഔദ: നിബന്ധനകള്‍ വ്യക്തമാക്കി ജവാസാത്; ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ പ്രയോജനപ്പെടില്ല

ഈജിപ്ത്, ഫിലിപ്പ്, ഇന്ത്യോനേസ്യാ, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യക്കാര്‍ക്കാണ് ഇപ്പോള്‍ ഈ പദ്ദതിയില്‍ തിരിച്ചു പോവാന്‍ കഴിയുക.

Update: 2020-04-23 15:01 GMT

ദമ്മാം: കൊവിഡ് 19 പ്രതിസന്ധിയില്‍ നാടുകളിലേക്കു തിരിച്ചു പോവാന്‍ കഴിയുന്ന വിദേശികള്‍ക്കായി ഏര്‍പ്പെടുത്തിയ ഔദ പദ്ദതി ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് പ്രയോജനപ്പെടില്ല. ഈജിപ്ത്, ഫിലിപ്പ്, ഇന്ത്യോനേസ്യാ, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യക്കാര്‍ക്കാണ് ഇപ്പോള്‍ ഈ പദ്ദതിയില്‍ തിരിച്ചു പോവാന്‍ കഴിയുക.

എക്സിറ്റ് റീ എന്‍ട്രി, എക്സിറ്റ്, എല്ലാത്തരം സന്ദര്‍ശന വിസകാര്‍ക്കും പദ്ദതി പ്രയോജനപ്പെടുത്താം. അൗദ പദ്ദതി ലഭിക്കണമെങ്കില്‍ എക്സിറ്റ്, എക്സിറ്റ് റീഎന്‍ട്രി വിസകളുള്ളവരായിരിക്കണം. യാത്ര വിലക്കുണ്ടാവാന്‍ പാടില്ല. അബ്ഷിര്‍ മുഖേനയുള്ള അപേക്ഷി സ്വീകരിച്ചു കഴിഞ്ഞാല്‍ യാത്ര സമയം, ടിക്കറ്റ് നമ്പര്‍ എന്നിവ സംബന്ധിച്ച വിവരം അറിയിക്കും. ഈ ഘട്ടത്തില്‍ ടിക്കറ്റ് വാങ്ങുകയും നിശ്ചിത സമയത്ത് വിമാനത്താവളത്തില്‍ എത്തുകയും വേണം. അബ്ഷിറില്‍ നിന്ന് തന്നെ വിമാനത്താവളത്തിലേക്കുള്ള അനുമതി പത്രം ലഭിക്കുമെന്ന് ജവാസാത് വ്യക്തമാക്കി.

Tags:    

Similar News