ബജറ്റ്; തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വാഗ്ദാനങ്ങള്‍ മാത്രം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
സംസ്ഥാനത്തെ 50 ശതമാനത്തിലധികം വരുന്ന പിന്നാക്ക ജനതയുടെ ക്ഷേമത്തിന് കേവലം 42 കോടി മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. അതേസമയം, ജനസംഖ്യയില്‍ 20 ശതമാനത്തില്‍ താഴെ മാത്രമുള്ള മേല്‍ജാതി വിഭാഗത്തിന് 31 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ഇത് സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന സവര്‍ണ പ്രീണനത്തിന്റെ തുടര്‍ച്ചയാണ്. തകര്‍ന്നടിഞ്ഞ സാമ്പത്തിക സ്ഥിതിയില്‍ നിന്നു കരകയറാവാനാതെ നില്‍ക്കുകയാണ് സംസ്ഥാനം. വികസനം നടക്കുന്നത് സംസ്ഥാനത്തെ ജങ്ങള്‍ക്കല്ല മറിച്ച് സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യുന്നവര്‍ക്കും സവര്‍ണര്‍ക്കും മാത്രമായി ഒതുക്കിയെന്നും സോഷ്യല്‍ ഫോറം ബ്ലോക്ക് കമ്മിറ്റി വിലയിരുത്തി.
യോഗത്തില്‍ ഖത്തീഫ് ബ്ലോക്ക് കമ്മിറ്റി പുനസംഘടിപ്പിച്ചു. വൈസ് പ്രസിഡന്റയി നസീം കടക്കലിനെയും, ജനറല്‍ സെക്രട്ടറിയായി അക്ബര്‍ കൊല്ലത്തിനെയും തിരഞ്ഞെടുത്തു. ഖത്തീഫ് ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രവാസം മതിയാക്കി നാട്ടിലേക്കു പോവുന്ന സുഹൈല്‍ നിലമ്പൂരിനു യോഗം യാത്രയയപ്പ് നല്‍കി. സുഹൈലിനുള്ള ഉപാഹരം നസീര്‍ ആലുവ കൈമാറി. ഹനീഫ മാഹി, ജലീല്‍ എടവണ്ണ, റഈസ് കടവില്‍, ലത്തീഫ് വെട്ടം, ഷൈജു കൊല്ലം സംസാരിച്ചു.
Budget; Only pre-election promises: Indian Social Forum