കലണ്ടര്‍ പ്രകാശനം ചെയ്തു

വാദി ദവാസിര്‍ ജനറല്‍ ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആശുപത്രി മേധാവി യാസര്‍ അബ്ദുള്ള അല്‍ ദൂസരി പ്രകാശനം നിര്‍വഹിച്ചു.

Update: 2019-12-10 19:31 GMT
കലണ്ടര്‍ പ്രകാശനം ചെയ്തു

വാദി ദവാസിര്‍ (സൗദി അറേബ്യ): ഇന്ത്യന്‍ സോഷ്യല്‍ ഫോറം വാദി ദവാസിര്‍ ബ്രാഞ്ച് കമ്മിറ്റി പുറത്തിറക്കിയ 2020 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. വാദി ദവാസിര്‍ ജനറല്‍ ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആശുപത്രി മേധാവി യാസര്‍ അബ്ദുള്ള അല്‍ ദൂസരി പ്രകാശനം നിര്‍വഹിച്ചു. ആശുപത്രി ഉപമേധാവികളായ സഈദ് ലുഐമി അല്‍ദൂസരി, ളാഫിര്‍ ഘാനം ഖഹ്താനി, ഫോറം ബ്രാഞ്ച് പ്രസിഡന്റ് സലാഹുദ്ധീന്‍ അമ്പനാട്ട്, സെക്രട്ടറി ഷിബിലി ബീമാപ്പള്ളി, അബ്ദുല്‍ ലത്തീഫ് മാനന്തേരി, റഫീക്ക് മട്ടന്നൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 12 പേജുകളുള്ള ബഹുവര്‍ണ കലണ്ടറില്‍ ഓരോ മാസത്തിലും ഉള്‍പ്പെടുത്തിയിട്ടുള്ള ചരിത്രശകലങ്ങള്‍ ശ്രദ്ധേയമാണ്. വാദി ദവാസിറിലെ പ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പേജുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.ജാഫര്‍ സാദിഖ് കുറ്റിപ്പുറം ആണ് കലണ്ടര്‍ രൂപകല്‍പ്പന ചെയ്തത്.




Tags:    

Similar News