കുവൈത്തില്‍ വീണ്ടും നിയന്ത്രണം

അടുത്ത ആഴ്ച മുതല്‍ വൈകീട്ട് എട്ടിനു ശേഷം വാണിജ്യ മാളുകള്‍ അടക്കുവാനും റെസ്‌റ്റോറന്റുകളുടെ പ്രവര്‍ത്തനം രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയായി പരിമിതപ്പെടുത്തുവാനും യോഗത്തില്‍ തീരുമാനിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Update: 2021-02-03 17:18 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്ത ആഴ്ച മുതല്‍ ക്ലബ്ബുകളും സലൂണുകളും പൂര്‍ണമായും അടച്ചിടാന്‍ അടിയന്തിര മന്ത്രി സഭാ യോഗത്തില്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിന പത്രം റിപോര്‍ട്ട് ചെയ്തു.

അടുത്ത ആഴ്ച മുതല്‍ വൈകീട്ട് എട്ടിനു ശേഷം വാണിജ്യ മാളുകള്‍ അടക്കുവാനും റെസ്‌റ്റോറന്റുകളുടെ പ്രവര്‍ത്തനം രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയായി പരിമിതപ്പെടുത്തുവാനും യോഗത്തില്‍ തീരുമാനിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദേശത്ത് നിന്നും കുവൈത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഈ മാസം അവസാനം മുതല്‍ ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുവാനും മന്ത്രി സഭാ യോഗം തീരുമാനിച്ചു. എന്നാല്‍ വിമാന താവളം അടച്ചു പൂട്ടല്‍, ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തല്‍ മുതലായ നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ഇത് വരെ തീരുമാനമായിട്ടില്ല. ഇത് സ്ബന്ധിച്ച് വരും മണിക്കൂറുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണു സൂചന.

Tags:    

Similar News