സൗദിയില്‍ 24 മണിക്കൂറിനിടെ 2,671 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന
സൗദിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,40,474 ആയി ഉയര്‍ന്നു. 5,488 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.
ദമ്മാം: സൗദിയില്‍ ഇന്ന് 2,671 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,40,474 ആയി ഉയര്‍ന്നു. 5,488 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 1,83,048 ആയി ഉയര്‍ന്നു. 42 പേരാണ് 24 മണിക്കൂറിനിടെ സൗദിയില്‍ മരണമടഞ്ഞത്. ഇതുവരെ 2,325 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
55,101 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 2,221 പേരുടെ നില ഗുരുതരമാണ്. സൗദിയിലെ പ്രധാന സ്ഥലങ്ങളില്‍ 24 മണിക്കൂറിനിട രോഗം റിപോര്‍ട്ട് ചെയ്ത വിവരം: ജിദ്ദ- 260, റിയാദ്- 226, ഹുഫൂഫ്- 211, മുബാറസ്- 144, തായിഫ്- 99 ഹായില്‍- 97, മക്ക 97, ഫഫര്‍ ബാതിന്‍- 86, അബ്ഹാ- 81, മദീന- 76, ഖമീസ് മുശൈത്- 61, ബുറൈദ- 54, തബൂക്- 52, നജ്റാന്‍- 46, ഖതീഫ്- 43, കോബാര്‍- 42, യാമ്പു- 37, ദഹ്റാന്‍- 39, ഖര്‍ജ്- 37.