കൊവിഡ് വര്‍ധനവ്: കുവൈത്തില്‍ പരിശോധന ശക്തമാക്കി; കടകള്‍ രാത്രി എട്ടിനു അടയ്ക്കണം

Update: 2021-02-08 08:29 GMT

കുവൈത്ത് സിറ്റി: കൊവിഡ് വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ മന്ത്രിസഭാ തീരുമാനപ്രകാരം പരിശോധന ശക്തമാക്കി. രാത്രി എട്ടിന് ശേഷം കടകള്‍ തുറക്കരുതെന്ന് ഉടമകള്‍ക്ക് എന്‍ജിനീയര്‍ സൗദ് അല്‍ ഒതൈബി മുന്നറിയിപ്പ് നല്‍കി. ആരോഗ്യമാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിനുള്ള ഫര്‍വാനിയ ഗവര്‍ണറേറ്റ് ടീമിന്റെ മേധാവിയാണ് അല്‍ ഒതൈബി. അധികൃതര്‍ ഫര്‍വാനിയയില്‍ നടത്തിയ പരിശോധനയില്‍ രാത്രി 8.30 വരെ അനധികൃതമായി പ്രവര്‍ത്തിച്ച മണി എക്‌സ്‌ചേഞ്ച് ഷോപ്പ് കണ്ടെത്തുകയും നടപടിയെടുക്കുകയും ചെയ്തു. കടകള്‍ രാത്രി എട്ടിനുമുമ്പ് അടയ്ക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നും ഒതൈബി പറഞ്ഞു.

    സലൂണുകളും ഹെല്‍ത്ത് ക്ലബുകളും പകല്‍ ഉള്‍പ്പെടെ പൂര്‍ണമായി അടയ്ക്കാനാണു നിര്‍ദേശം. വാണിജ്യ സ്ഥാപനങ്ങള്‍ പുലര്‍ച്ചെ അഞ്ചുമുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കാം. ഭക്ഷണ സാധനങ്ങള്‍, മരുന്ന് എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് രാത്രിയും പ്രവര്‍ത്തിക്കാം. റസ്‌റ്റോറന്റുകളില്‍ രാത്രി എട്ടിനുശേഷം ഇരുന്നു കഴിക്കാന്‍ പാടില്ല. ഡെലിവറി ചെയ്യാം. രാത്രിയും പകലും അത്യാവശ്യങ്ങള്‍ക്ക് വാഹനമെടുത്ത് പുറത്തുപോവുന്നതിന് പ്രശ്‌നമില്ല, പാര്‍ട്ടികള്‍ക്കും ഒത്തുകൂടലുകള്‍ക്കും പൂര്‍ണമായും വിലക്കേര്‍പ്പെടുത്തി. കര്‍ഫ്യൂ ഏര്‍പ്പെടുത്തിയില്ലെങ്കിലും അത്യാവശ്യത്തിനു മാത്രം പുറത്തുപോകണമെന്നാണ് പൊതു മാര്‍ഗനിര്‍ദേശം. ഫെബ്രുവരി ഏഴുമുതല്‍ വിദേശികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യ ജീവനക്കാര്‍ എന്നിവര്‍ക്കും ഇവരുടെ നേരിട്ടുള്ള ബന്ധുക്കള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഇളവുണ്ട്.

Covid increase: Inspections intensified in Kuwait

Tags:    

Similar News