കൊവിഡ് പ്രതിരോധം: 1,200 ബാരല്‍ എത്തനോള്‍ കുവൈത്ത് ഇറക്കുമതി ചെയ്തു
500 മില്ലി ഗ്രാമിന്റെ പത്തുലക്ഷം കാന്‍ സ്‌റ്റെറിലൈസര്‍ നിര്‍മിക്കാന്‍ ഇത് പര്യാപ്തമാണെന്ന് വാണിജ്യമന്ത്രി ഖാലിദ് അല്‍ റൗദാന്‍ അറിയിച്ചു.
കുവൈത്ത് സിറ്റി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ സ്റ്റെറിലൈസര്‍ നിര്‍മാണത്തിനായി കുവൈത്ത് എത്തനോള്‍ ഇറക്കുമതി ചെയ്യുന്നു. ആദ്യബാച്ചായി 1,200 ബാരലെത്തി. 500 മില്ലി ഗ്രാമിന്റെ പത്തുലക്ഷം കാന്‍ സ്‌റ്റെറിലൈസര്‍ നിര്‍മിക്കാന്‍ ഇത് പര്യാപ്തമാണെന്ന് വാണിജ്യമന്ത്രി ഖാലിദ് അല്‍ റൗദാന്‍ അറിയിച്ചു. കൂടുതല്‍ ബാച്ചുകള്‍ അടുത്തദിവസമെത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.