ദുബയ്: കൊവിഡ് വ്യാപനം തടയുന്നതിനായി ദുബയിലെ എല്ലാ ആഘോഷച്ചടങ്ങുകള്‍ക്കും വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി. പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ദുബയ് മീഡിയ ഓഫിസ് അറിയിച്ചു. നേരെത്തെ അനുവാദം നല്‍കിയ ചടങ്ങുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് അധികൃതരുമായി വിലയിരുത്തിയ ശേഷമാവും ചടങ്ങുകള്‍ക്ക് അനുവാദം നല്‍കുക. മൂന്നാഴ്ചയ്ക്കകം കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 27 സ്ഥാപനങ്ങള്‍ അധികൃതര്‍ അടച്ചുപൂട്ടിയിരുന്നു. 200 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.