ദോഹ ബാങ്ക് സിഇഒ ആര്‍ സീതാരാമന്‍ രാജിവച്ചു

Update: 2022-03-28 02:13 GMT

ദോഹ: ഖത്തറിലെ പ്രമുഖ ബാങ്കായ ദോഹ ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പദവിയില്‍ നിന്നും ഇന്ത്യക്കാരനായ ആര്‍ സീതാരാമന്‍ രാജിവച്ചു. അദ്ദേഹം ഞായറാഴ്ച രാജിക്കത്ത് നല്‍കി സ്ഥാനമൊഴിഞ്ഞതായി ബാങ്ക് അറിയിച്ചു. എന്നാല്‍, രാജിയുടെ കാരണം ബാങ്ക് വ്യക്തമാക്കിയില്ല. ഖത്തറിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കാണ് ദോഹ ബാങ്ക്. 2007 സപ്തംബര്‍ മുതല്‍ ബാങ്കിന്റെ സിഇഒ ആയിരുന്നു സീതാരാമന്‍.

2002ല്‍ ഡെ പ്യൂട്ടി സിഇഒ ആയാണ് അദ്ദേഹം ദോഹ ബാങ്കിലെത്തിയത്. ദോഹ ബാങ്കില്‍ എത്തുന്നതിന് മുമ്പ് സീതാരാമന്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്നു. 2.2 ബില്യന്‍ ഡോളര്‍ വിപണി മൂലധനമുള്ള ഖത്തറിലെ ഏറ്റവും വലിയ വായ്പാ ദാതാക്കളില്‍ ഒന്നാണ് ദോഹ ബാങ്ക്. രാജ്യത്തിന്റെ ബെഞ്ച് മാര്‍ക്ക് സൂചിക മുന്നേറുമ്പോള്‍ ബാങ്കിന്റെ ഓഹരികള്‍ 0.9 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ സെഷനില്‍ 2.66 റിയാലായിരുന്ന ഓഹരികള്‍ 2.64 റിയാലായി കുറഞ്ഞു.

Tags:    

Similar News