ദുബയ് റണ്‍വേ നവീകരണം; സര്‍വീസുകളില്‍ മാറ്റം

ഇതിന്റെ ഭാഗമായി എമിറേറ്റ്‌സ് തങ്ങളുടെ 135 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ ഇന്ത്യന്‍ വിമാന ക്കമ്പനികള്‍ ഭാഗികമായി ജബല്‍ അലിയിലുള്ള വേള്‍ഡ് സെന്ററല്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് മാറ്റിയിട്ടുണ്ട്.

Update: 2019-04-15 19:48 GMT

ദുബയ്: റണ്‍വേ നവീകരണത്തിനായി ദുബയ് വിമാനത്താവളം ഭാഗികമായി അടച്ചിടുന്നതിനാല്‍ സര്‍വീസുകളില്‍ ഭാഗിമായി മാറ്റംവരുത്തി. ഇതിന്റെ ഭാഗമായി എമിറേറ്റ്‌സ് തങ്ങളുടെ 135 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ ഇന്ത്യന്‍ വിമാന ക്കമ്പനികള്‍ ഭാഗികമായി ജബല്‍ അലിയിലുള്ള വേള്‍ഡ് സെന്ററല്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് മാറ്റിയിട്ടുണ്ട്.

അതേസമയം, എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും ഷാര്‍ജ വിമാനത്താവളത്തിലേക്കാണ് ചില സര്‍വീസുകള്‍ മാറ്റിയിരിക്കുന്നത്. വിസ് എയര്‍, ഗള്‍ഫ് എയര്‍, വിസ് എയര്‍, കുവൈത്ത് എയര്‍വെയ്‌സ്, ഫ്‌ളൈ നാസ്, ഉക്രെന്‍ എയര്‍ലൈന്‍സ്, നേപ്പാള്‍ എയര്‍ലൈന്‍സ് തുടങ്ങിയ വിമാനങ്ങള്‍ ജബല്‍ അലിയിലേക്കാണ് മാറ്റിയിരിക്കുന്നത്. എമിറേറ്റ്‌സിന്റെ 135 വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കിയിരിക്കുകയാണ്. റണ്‍വേ നിര്‍മാണം പൂര്‍ത്തിയാവുന്നതുവരെ ദുബയ് വിമാനത്താവളത്തിലെ 1,2,3 ടെര്‍മിനലുകളില്‍നിന്ന് ജബല്‍ അലി വിമാനത്താവളത്തിലേക്ക് സൗജന്യ ബസ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദുബയില്‍നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഷാര്‍ജയില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക. ഇതേ സെക്ടറില്‍ സര്‍വീസ് നടത്തുന്ന സ്‌പൈസ് ജെറ്റ് വിമാനം ജബല്‍ അലിയില്‍നിന്നായിരിക്കും ഓപറേറ്റ് ചെയ്യുക. കോഴിക്കോട്ടേക്കുള്ള ഇന്‍ഡിഗോ വിമാനം ജബല്‍ അലിയില്‍നിന്നായിരിക്കും സര്‍വീസ് നടത്തുക. തടസ്സങ്ങള്‍ നേരിടാതിരിക്കാനായി യാത്രക്കാര്‍ വിമാനക്കമ്പനികളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. 45 ദിവസം നീണ്ടുനില്‍ക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മെയ് 30 നായിരിക്കും പൂര്‍ത്തീകരിക്കുക. 

Tags:    

Similar News