കാലാവധി കഴിഞ്ഞ റസിഡന്‍സ് വീസയുടെ കാലാവധി നീട്ടി ദുബയ്
കാലാവധി കഴിഞ്ഞ ദുബയ് റെസിഡന്റ് വിസകളെല്ലാം 2021 നവംബര്‍ 10 വരെ നീട്ടി നല്‍കിയിട്ടുണ്ടെന്ന് ജിഡിആര്‍എഫ്എ ദുബയ് വ്യക്തമാക്കി.
ദുബയ്: യുഎഇയിലേക്കുള്ള വിമാനയാത്രവിലക്കിനെ തുടര്‍ന്ന് കാലാവധി അവസാനിച്ച ദുബയ് വീസക്കാരുടെ കാലാവധി നീട്ടിനല്‍കിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബയ് (ജിഡിആര്‍എഫ്എഡി) ഔദ്യോഗികമായി അറിയിച്ചു. ഇത്തരത്തില്‍ കാലാവധി കഴിഞ്ഞ ദുബയ് റെസിഡന്റ് വിസകളെല്ലാം 2021 നവംബര്‍ 10 വരെ നീട്ടി നല്‍കിയിട്ടുണ്ടെന്ന് ജിഡിആര്‍എഫ്എ ദുബയ് വ്യക്തമാക്കി. ഇന്ത്യ പാകിസ്താന്‍, നേപാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കാലാവധി കഴിഞ്ഞവര്‍ക്ക് വിസാ വാലിഡിറ്റി നീട്ടിനല്‍കിയിട്ടുണ്ട്
കൊവിഡ് നിയന്ത്രണം മൂലം യാത്ര ചെയ്യാന്‍ കഴിയാതെ 2021 ഏപ്രില്‍ 20നും 2021 നവംബര്‍ 9നും ഇടയില്‍ കാലാവധി കഴിയുന്നതോ കഴിഞ്ഞതോ ആയ വീസക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എന്നാല്‍ ഇത്തരം വിസക്കാര്‍ രാജ്യത്ത് പ്രവേശിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ അവരുടെ വിസ സ്റ്റാറ്റസ് മാറ്റുകയോ വിസ പുതുക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
അതിനിടയില്‍ 2020 ഒക്ടോബര്‍ 20ന് രാജ്യം വിട്ട് ആറു മാസത്തിലധികം കൂടുതല്‍ യുഎഇക്ക് പുറത്ത് താമസിക്കുന്ന ദുബയ് വിസക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ലെന്ന് ജിഡിആര്‍എഫ്എ ദുബയ് അറിയിച്ചു.