എരഞ്ഞോളി മൂസ മാപ്പിളപ്പാട്ടിന് വേറിട്ട ഭാവം നല്‍കിയ കലാകാരനെന്നു ഫൈസല്‍ എളേറ്റില്‍

Update: 2019-05-24 16:45 GMT

ജിദ്ദ: എരഞ്ഞോളി മൂസ മാപ്പിളപ്പാട്ടിന് വേറിട്ട ഭാവം നല്‍കിയ കലാകാരനായിരുന്നെന്ന് മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍. ജിദ്ദ ബ്രദേഴ്‌സും ലാലു സൗണ്ട്‌സും ചേര്‍ന്ന് സംഘടിപ്പിച്ച എരഞ്ഞോളി മൂസ അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജിദ്ദ റാറ അവീസ് ഓഡിറ്റോറയത്തില്‍ നടന്ന പരിപാടിയില്‍ അബ്്ദുല്‍ മജീദ് നഹ അധ്യക്ഷത വഹിച്ചു. കബീര്‍ കൊണ്ടോട്ടി ഹസ്സന്‍ യമഹ, ഗഫൂര്‍ ചാലില്‍, മുസ്തഫ കുന്നുംമ്പുറം ആശംസകള്‍ നേര്‍ന്നു. ഗായകന്‍ ജമാല്‍ പാഷ അദ്ദേഹവുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ചു. ബഷീര്‍ കാരോളം സ്വാഗതവും ജുനൈദ് മോളൂര്‍ നന്ദിയും പറഞ്ഞു.

ഗായകരായ ഹഖ് തിരൂരങ്ങാടി, ജമാല്‍ പാഷ, മന്‍സൂര്‍ എടവണ്ണ, മുസ്തഫ കുന്നുംമ്പുറം, ഹഖീം അരിമ്പ്ര, മുഹമ്മദ് കുട്ടി അരിബ്ര സബിത റിഷാദ് ഗാനങ്ങള്‍ ആലപിച്ചു. ബാബു കല്ലട, റഷീദ് മണ്ണുപിലാക്കല്‍, ജുനൈദ് മോളൂര്‍, റഫീഖ് കിഴിശേരി നേതൃത്വം നല്‍കി. 

Tags:    

Similar News