എരഞ്ഞോളി മൂസയുടെ വിയോഗം: നഷ്ടമായത് മാപ്പിളപ്പാട്ടിന്റെ ജനകീയ ഗായകനെയെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ വലിയൊരു ആസ്വാദക വൃന്ധത്തെ സൃഷ്ടിച്ചെടുക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. ആയിരത്തോളം വരുന്ന സ്‌റ്റേജ് പ്രോഗ്രാമുകളില്‍ പാടിയ എരഞ്ഞോളി മൂസ ഗള്‍ഫ് പ്രവാസികളുടെ വികാരമായി മാറിയ പാട്ടുകാരനായിരുന്നു.
ദമ്മാം: മാപ്പിളപ്പാട്ടുകള്‍ പുതിയ തലമുറയിലൂടെ അവതരണത്തിലും ആലാപനത്തിലും മാറ്റങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയമാകുമ്പോഴും പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായിരുന്ന എരഞ്ഞോളി മൂസയുടെ ശൈലിയും ശബ്ദവും ജനഹൃദയങ്ങളില്‍ എക്കാലവും നിലനില്‍ക്കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ വലിയൊരു ആസ്വാദക വൃന്ധത്തെ സൃഷ്ടിച്ചെടുക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. ആയിരത്തോളം വരുന്ന സ്‌റ്റേജ് പ്രോഗ്രാമുകളില്‍ പാടിയ എരഞ്ഞോളി മൂസ ഗള്‍ഫ് പ്രവാസികളുടെ വികാരമായി മാറിയ പാട്ടുകാരനായിരുന്നു. വിയോഗത്തില്‍ അനുശോചിക്കുകയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് റഹീം വടകര, സെക്രട്ടറി നാസര്‍ ഒടുങ്ങാട് എന്നിവര്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.