ജിദ്ദ: ജിദ്ദയില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന എം പി അബ്ദുല്‍ ഹമീദ് (63) നാട്ടില്‍ നിര്യാതനായി. ജിദ്ദയില്‍ പാച്ചി ചോക്ലേറ്റ് ഷോപ്പ് ജീവനക്കാരനായിരുന്ന ഇദ്ദേഹം ഉദരസംബന്ധമായ രോഗത്തിന് ചികില്‍സയിലായിരുന്നു. ഭാര്യ: അജുമുന്നിസ. മക്കള്‍: ഹനാന്, അദ്നാന്, മാനിഷ, മാഗ്ന, ഐസം (അനസ്, ശബാബ്- മരുമക്കള്‍). പിതാവ്: പരേതനായ മുഹമ്മദ് കാസിം കോയ ഹാജി.
സഹോദരങ്ങള്‍: അബ്ദുസ്സലാം, അബുറഹ്മാന്‍ (ഹമലേ), അബ്ദുല്‍ വഹാബ്, ഉമര്‍ ഫാറൂഖ്, അബ്ദുറഊഫ്, (ജിദ്ദ), ലുഖ്മാന് (ജിദ്ദ). സഹോദരിമാര്‍: സൈനബ, ഫസീല. സഹോദരന് റഊഫ് ജിദ്ദ തിരൂരങ്ങാടി മുസ്ലിം വെല്‍ഫയര്‍ ലീഗ് ജനറല്‍ സെക്രട്ടറി, ജിദ്ദ തിരൂരങ്ങാടി നിയോജക മണ്ഡലം കെഎംസിസി ഭാരവാഹിയാണ്.