ഗസല്‍ മഴ പെയ്തിറങ്ങിയ ഫ്രറ്റേണിറ്റി ഫെസ്റ്റ്

സംഗീത പ്രേമികള്‍ ഓര്‍മയില്‍ എന്നും കാത്തുസൂക്ഷിക്കുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ ജിദ്ദയിലെ കലാ പ്രതിഭകളിലൂടെ അവര്‍ ആസ്വദിച്ചു. ഓരോ ഗസലിന്റെയും താളവും ലയവും മനസില്‍ ലയിച്ച് ശ്രോദ്ധാക്കള്‍ എല്ലാം മറന്ന് സംഗീതത്തോട് അലിഞ്ഞുചേര്‍ന്നു.

Update: 2019-01-14 15:41 GMT

ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഷറഫിയ ഏരിയ സംഘടിപ്പിച്ച ഫ്രറ്റേണിറ്റി ഫെസ്റ്റില്‍ ഗസല്‍ മഴ പെയ്തിറങ്ങി. 'സൗഹൃദം ആഘോഷിക്കൂ' എന്ന പേരില്‍ ഷറഫിയ ഹിജാസ് വില്ലയില്‍ സംഘടിപ്പിച്ച പരിപാടി സംഗീത ആസ്വാദകര്‍ക്ക് അവിസ്മരണീയ അനുഭവമായി. സംഗീത പ്രേമികള്‍ ഓര്‍മയില്‍ എന്നും കാത്തുസൂക്ഷിക്കുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ ജിദ്ദയിലെ കലാ പ്രതിഭകളിലൂടെ അവര്‍ ആസ്വദിച്ചു. ഓരോ ഗസലിന്റെയും താളവും ലയവും മനസില്‍ ലയിച്ച് ശ്രോദ്ധാക്കള്‍ എല്ലാം മറന്ന് സംഗീതത്തോട് അലിഞ്ഞുചേര്‍ന്നു.

ഗസല്‍ വേദിയില്‍ സംഗീതരംഗത്തെ ജിദ്ദയിലെ വേറിട്ട പ്രതിഭകളായ മിര്‍സ ശരീഫ്, കെ ജെ കോയ എന്നിവരെ ഫ്രറ്റേണിറ്റി ഫോറം ശറഫിയ ഏരിയ ഉപഹാരം നല്‍കി അനുമോദിച്ചു. ഇവര്‍ക്കുള്ള ഉപഹാരം ഫോറം ഷറഫിയ ഏരിയാ പ്രസിഡന്റ് സി വി അഷ്‌റഫ് പുളിക്കല്‍, പബ്ലിക് റിലേഷന്‍ കോ-ഓഡിനേറ്റര്‍ ജസ്ഫര്‍ കണ്ണൂര്‍ എന്നിവര്‍ സമ്മാനിച്ചു. ഇസ്മായീല്‍ മരുതേരി, ഷംസുദ്ദീന്‍ മാധ്യമം, ഹസന്‍ ചെറൂപ്പ, മജീദ് നഹ, നാസര്‍ വെളിയംകോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മിര്‍സ ശരീഫ്, ബഷീര്‍ കൊണ്ടോട്ടി, മുഹമ്മദ് റാഫി, മന്‍സൂര്‍ ഫറോഖ്, സാദിഖലി തുവ്വൂര്‍, സക്കീര്‍ ബാഖവി, ഹാഷിം കോഴിക്കോട് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

കെ ജെ കോയ, മന്‍സൂര്‍ ഷരീഫ്, അന്‍സാര്‍, അഭിനവ് പ്രദീപ്, വെബ്‌സാന്‍ മനോജ് എന്നിവര്‍ ഓര്‍ക്കസ്ട്ര യ്ക്ക് കൊഴുപ്പേകി. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരളഘടകം പ്രസിഡന്റ് നൗഷാദ് ചിറയിന്‍കീഴ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഫെസ്റ്റിന്റെ മികച്ച പോസ്റ്റര്‍ ഡിസൈനിംഗിനുള്ള ഉപഹാരം മുബഷിര്‍ ഷൊര്‍ണൂര്‍ ജംഷി ചുങ്കത്തറയ്ക്ക് നല്‍കി ആദരിച്ചു. കബീര്‍ കൊണ്ടോട്ടി, സമദ് പെരിയമ്പലം,മുജീബ് കുണ്ടൂര്‍ ,ഹംസ കരുളായി, റശീദ് ഖാസിമി, ഷാഹുല്‍ ഹമീദ് ചേലക്കര എന്നിവര്‍ വിവിധ പരിപാടികള്‍ നിയന്ത്രിച്ചു.




Tags:    

Similar News