കുവൈത്ത് സിറ്റി: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാഹി സെന്ററുകളുടെ ജിസിസി കോ- ഓഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാന്‍ സലാഹ് കാരാടന്‍ (സൗദി), ജനറല്‍ കണ്‍വീനര്‍ കെ എന്‍ സുലൈമാന്‍ മദനി (ഖത്തര്‍), ഫൈനാന്‍സ് കണ്‍വീനര്‍ നാസര്‍ ഇബ്രാഹിം (യുഎഇ) എന്നിവരെ പ്രധാന ഭാരവാഹികളായി തിരഞ്ഞെടുത്തു.
വൈസ് ചെയര്‍മാന്‍മാരായി അബൂബക്കര്‍സിദ്ദീഖ് മദനി (കുവൈത്ത്), അസൈനാര്‍ അന്‍സാരി (യുഎഇ) ഹുസൈന്‍ മാസ്റ്റര്‍ (ഒമാന്‍) എന്നിവരെയും ജോയിന്റ് കണ്‍വീനര്‍മാര്‍ യൂസഫ് കൊടിഞ്ഞി (സഊദി), സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ (കുവൈത്ത്), ബഷീര്‍ അന്‍വാരി (ഖത്തര്‍), സുദീര്‍ അബൂബക്കര്‍ (ബഹ്‌റെയ്ന്‍) എന്നിവരാണ്. എം അഹമ്മദ് കുട്ടി മദനി, എം ടി മനാഫ് സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു. കെഎന്‍എം മര്‍ക്കസു ദഅ്‌വ, സെക്രട്ടറി അഹമ്മദ് കുട്ടി മദനി അധ്യക്ഷത വഹിച്ചു.
എന്‍ എം അബ്ദുല്‍ ജലീല്‍ തിരഞ്ഞെടുപ്പ് നിയന്തിച്ചു. ഡോ.അനസ് കടലുണ്ടി, മനാഫ് മാസ്റ്റര്‍, ഷമീര്‍ വലിയവീട്ടില്‍, അസ്‌കര്‍ ഒതായി, ഇബ്രാഹിം കുട്ടി സലഫി, സാബിര്‍ ഷൗക്കത്ത്, ഷാജഹാന്‍, കെഎന്‍എം സംസ്ഥാന സെക്രട്ടറി ഡോ.ജാബിര്‍ അമാനി, അസൈനാര്‍ അന്‍സാരി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.